14 September Saturday

സംസ്ഥാന ടിടിഐ/പിപിടിടിഐ കലോത്സവം കോഴഞ്ചേരിയിൽ: ലോഗോ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

പത്തനംതിട്ട > 2024-25 അധ്യയന വർഷത്തെ 28-ാമത് സംസ്ഥാന ടിടിഐ/പിപിടിടിഐ കലോത്സവം പത്തനംതിട്ടയിലെ കോഴഞ്ചേരി ഗവണ്മെന്റ് ഹൈസ്‌കൂൾ വച്ച്  നടക്കും. സെപ്തംബർ 4-ാം തീയതി മുതൽ കലോത്സവത്തിൽ 600 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും. വിഭാഗം ഒന്നിൽ കഥാരചന, കവിതാരചന,    പ്രബന്ധരചന (മലയാളം), ചിത്രരചന (പെൻസിൽ), ചിത്രരചന (ജലച്ചായം) എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വിഭാഗം ഒന്നിലെ ഇനങ്ങൾ റവന്യൂ ജില്ലാ തലത്തിൽ നടത്തി അതിൽ ഏറ്റവും സ്‌കോർ ലഭിച്ച 2 രചനകൾ വീതം തെരഞ്ഞെടുത്ത് സംസ്ഥാനതലത്തിലേക്ക് എത്തിക്കുകയും അവിടെ മൂല്യ നിർണ്ണയം നടത്തി ഏറ്റവും കൂടുതൽ സ്‌കോർ ലഭിക്കുന്ന 3 പേർക്ക് സമ്മാനം നൽകുകയും ചെയ്യും.

വിഭാഗം രണ്ടിൽ ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യം ചൊല്ലൽ (മലയാളം), മോണോ ആക്ട്,പ്രസംഗം (മലയാളം), പ്രഭാഷണം (മലയാളം),സംഘഗാനം (7 പേർ) എന്നിങ്ങനെയുള്ള മത്സരങ്ങളാണ് നടക്കുക. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ഒരു കുട്ടിക്ക് വ്യക്തിഗത ഇനങ്ങളിൽ പരമാവധി 5 ഇനങ്ങളിൽ പങ്കെടുക്കാം. സംസ്ഥാനതല മത്സരത്തിന് ഏറ്റവും സ്‌കോർ നേടുന്ന 3 മത്സരാർത്ഥികൾക്ക് 2000, 1600, 1200 എന്ന ക്രമത്തിൽ ക്യാഷ് അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റും ലഭിക്കും.

സംസ്ഥാന ടിടിഐ/പിപിടിടിഐ കലോത്സവത്തെ തുടർന്ന് സെപ്തംബർ 5 ന് ദേശീയ അദ്ധ്യാപക ദിനാഘോഷ ചടങ്ങുകളും നടക്കുന്നതാണ്. പ്രസ്തുത ചടങ്ങിൽ വച്ച് സംസ്ഥാന അധ്യാപക അവാർഡും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡും വിതരണം ചെയ്യുന്നതാണ്. കലോത്സവത്തിന്റെ ലോഗോ ആരോഗ്യ മന്ത്രി വീണാ ജോർജ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന് നൽകി പ്രകാശനം ചെയ്തു. മന്ത്രി വി ശിവൻകുട്ടി പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top