23 December Monday

നിപ, അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് രണ്ടു കുട്ടികൾ ചികിത്സയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

കോഴിക്കോട്> നിപ, അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ രണ്ടു കുട്ടികൾ ചികിത്സയിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിയാണ് നിപ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി കർശന നിർദേശം നൽകി.

അമിബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ കണ്ണൂര്‍ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് ചികിത്സയിലുള്ളത്.  പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ടു പേരുടേയും സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top