28 December Saturday

കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

കോഴിക്കോട് >  കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പാലേരി പാറക്കടവ് സ്വദേശി യൂസഫ് - സഫിയ ദമ്പതികളുടെ മകൻ റിസ്വാൻ (14), മജീദ് - മുംതാസ് ദമ്പതികളുടെ മകൻ സിനാൻ(15) എന്നിവരാണ് മരിച്ചത്. പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ ഒഴുക്കിൽപെടുകയായിരുന്നു. കുറ്റ്യാടി അടുക്കത്താണ് ഇവർ പുഴയിൽ ഇറങ്ങിയത്.

ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. അപകടം നടന്ന ഉടനെ നാട്ടുകാര്‍ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷപ്പെടുത്താനായില്ല. തുടർ നടപടികൾക്കായി മൃതദേഹം പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top