23 December Monday

നന്നംമുക്കിൽ തോണിമറിഞ്ഞ്‌ 2 പേർ മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

സച്ചിൻ, ആഷിക്ക്

ചങ്ങരംകുളം> നന്നംമുക്ക് പഞ്ചായത്തിലെ തെരിയത്ത് നീലയിൽ പടവിൽ തോണിമറിഞ്ഞ്‌ രണ്ടുപേർ മരിച്ചു. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. ചിയ്യാനൂർ  മേച്ചിനാത്ത് വളപ്പിൽ സച്ചിൻ (24), തെരിയത്ത് കിഴക്കേതിൽ റഫീഖിന്റെ മകൻ ആഷിക്ക് (26) എന്നിവരാണ്‌ മരിച്ചത്‌. ചിയ്യാനൂർ കുന്നക്കാട്ട് പറമ്പിൽ പ്രസാദി (27)നെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. ഇയാളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായർ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. പടവിൽ ഇറക്കിയ തോണി തുഴയുന്നതിനിടെ മറിഞ്ഞ്‌ മൂന്നുപേരും മുങ്ങിത്താഴുകയായിരുന്നു. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ്‌ പ്രസാദിനെ രക്ഷപ്പെടുത്തിയത്. പൊന്നാനി, കുന്നംകുളം എന്നിവിടങ്ങളിൽനിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ രാത്രി എട്ടോടെ ആഷിക്കിന്റെയും പതിനൊന്നോടെ സച്ചിന്റെയും മൃതദേഹം കണ്ടെത്തി. ഇരുവരുടെയും മൃതദേഹം ചങ്ങരംകുളം സൺറൈസ്‌ ആശുപത്രി മോർച്ചറിയിൽ. ആഷിക്കി​ന്റെ  ഉമ്മ: ഹസീന. സഹോദരങ്ങൾ: തെസ്‌നി, ആഷിർ. സിന്ധുവാണ്‌ സച്ചിന്റെ അമ്മ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top