23 December Monday

തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷണ സംഘത്തിലെ രണ്ടുപേർ പൊലീസ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

കൊച്ചി > തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷണ സംഘത്തിലേതെന്ന് സംശയിക്കുന്ന രണ്ടുപേർ പൊലീസ്‌ പിടിയിൽ. തമിഴ്നാട്ടുകാരായ സന്തോഷ്‌ ശെൽവം, മണികണ്ഠൻ എന്നിവരെയാണ്‌ മണ്ണഞ്ചേരി പൊലീസ് കുണ്ടന്നൂർ തേവര പാലത്തിനുതാഴെ നിന്ന്‌ പിടികൂടിയത്‌. ജീപ്പിലേക്ക്‌ കയറ്റുന്നതിനിടെ രക്ഷപ്പെട്ട സന്തോഷിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ്‌ പിടികൂടി.

പ്രദേശത്ത് സംഘം കൂട്ടംചേർന്ന്‌ താമസിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിലാണ്‌ പ്രതികൾ പിടിയിലായത്‌. ഇതോടെ സ്‌ത്രീകളടക്കമുള്ള വലിയ സംഘം പൊലീസിനെ വളഞ്ഞു. സംഘർഷത്തിനിടെയാണ്‌ ഒരാൾ രക്ഷപ്പെട്ടത്‌. കൈവിലങ്ങോടെ ചാടി രക്ഷപ്പെട്ട സന്തോഷിനായി പൊലീസ്‌ വ്യാപക തിരച്ചിൽ നടത്തി. അഗ്നി രക്ഷാസേനയും സ്കൂബ സംഘവും സഹായത്തിനെത്തിയിരുന്നു

സന്തോഷിന്റെ ഭാര്യ ജ്യോതി അമ്മ പൊന്നമ്മ എന്നിവരും മരട്‌ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവരാണ്‌ സന്തോഷിന്‌ രക്ഷപ്പെടാൻ പൊലീസ്‌ ജീപ്പിന്റെ ഡോർ തുറന്നുകൊടുത്തത്‌. നാലുമണിക്കൂർനീണ്ട തിരച്ചിലിനൊടുവിൽ സമീപത്തെ പൊന്തക്കാട്ടിൽനിന്നാണ്‌ സന്തോഷിനെ പിടികൂടിയത്‌. ഇവരെ ചോദ്യംചെയ്യലിനായി ആലപ്പുഴയിലേക്ക്‌ കൊണ്ടുപോയി. പാലത്തിനടിയിൽ കുഴികുഴിച്ചാണ്‌ ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top