22 December Sunday

മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

മലപ്പുറം > മലപ്പുറം വാഴക്കാട് മുണ്ടുമുഴിയിൽ ടിപ്പർ ലോറി ഇടിച്ച് രണ്ടുപേർ മരിച്ചു. വാഴക്കാട് സ്വദേശി അഷറഫ്(52), ബന്ധു നിയാസ് എന്നിവരാണ് മരിച്ചത്. കരിങ്കൽ കയറ്റി വന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ലോറി മറ്റ് വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ഇന്ന് വൈകിട്ട് നടന്ന അപകടത്തിൽ ലോറി നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ചു. തുടർന്ന് സമീപത്തെ താഴ്ചയിലേക്ക് ലോറി മറിഞ്ഞു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top