23 December Monday

ചാലക്കുടിയിൽ മണ്ണിടിഞ്ഞ്‌ അമ്മയും മകളും മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

ചാലക്കുടി > മലക്കപ്പാറ ഷോളയാർ ഡാമിന് സമീപം തമിഴ്നാട് അതിർത്തിയായ മുക്ക് റോഡിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അമ്മയും മകളും മരിച്ചു. അറുമുഖന്റെ ഭാര്യ രാജേശ്വരി(45), മകൾ ജ്ഞാനപ്രിയ (15) എന്നിവരാണ് മരിച്ചത്. ചൊവ്വ രാവിലെയാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. രാജേശ്വരിയുടെ കൈ മണ്ണിന് മുകളിലേക്ക് നിന്നത് കണ്ടാണ് നാട്ടുകാർ ഓടിയെത്തിയത്. മണ്ണ് നീക്കി മൃതദേഹങ്ങൾ പുറത്തെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top