22 December Sunday

അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2024

ഇടുക്കി > ഇടുക്കി മുട്ടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. മുട്ടം എൻജനിയറിങ് കോളജ് വിദ്യാർഥികളായ ഇടുക്കി മുരിക്കാശേരി തേക്കിൻതണ്ട് കൊച്ചുകരോട്ട് ഡോണൽ ഷാജി (22), കൊല്ലം തലവൂർ മഞ്ഞക്കാല പള്ളിക്കിഴക്കേതിൽ അക്‌സ റെജി (18) എന്നിവരാണ് മരിച്ചത്. ശനി വൈകിട്ട്  ഏഴോടെണ് ഡോണലിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് അഗ്‌നിരക്ഷാസേനയെത്തി നടത്തിയ തെരച്ചിലിലിൽ അക്‌സയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

ഡോണൽ മൂന്നാംവർഷ വിദ്യാർഥിയും അക്‌സ ഒന്നാംവർഷ വിദ്യാർഥിനിയുമാണ്. ഡോണലിന്റെ മൃതദേഹം വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെനിന്നും അക്‌സയുടേത് 50 മീറ്ററോളം മാറിയുമാണ് ലഭിച്ചതെന്ന് തൊടുപുഴ അഗ്‌നിരക്ഷാ സേന അധികൃതർ പറഞ്ഞു. ശനി രാവിലെ മുതൽ ഇവരുടേതെന്ന് കരുതുന്ന ബാഗും സാധനങ്ങളും സ്ഥലത്ത് കണ്ടതോടെ സംശയമുണ്ടായ നാട്ടുകാർ മുട്ടം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസും നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വലിയ പാറകളും കുഴികളും നിറഞ്ഞ അരുവിക്കുത്ത് വെള്ളച്ചാട്ടത്തെ കുറിച്ച് പരിചയമില്ലാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. മൃതദേഹങ്ങൾ തൊടുപുഴ  ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top