21 December Saturday

തിരുട്ട് ഗ്രാമത്തിലെ മോഷ്ടാക്കൾ ശബരിമലയിൽ; രണ്ടു പേരെ പൊലീസ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

ശബരിമല > തിരുട്ട്‌ ഗ്രാമത്തിലെ മോഷ്ടാക്കൾ ശബരിമലയിൽ പിടിയിലായി. കറുപ്പ് സ്വാമി, വസന്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

സംശയം തോന്നിയതിനെ തുടർന്ന്‌ ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ രണ്ട്‌ പേരും ജോലിക്കായി എത്തിയവരാണെന്ന്‌ പറഞ്ഞുവെങ്കിലും അത്‌ തെളിയിക്കുന്ന രേഖകളൊന്നും മോഷ്ടാക്കളുടെ കൈവശം ഉണ്ടായിരുന്നില്ല. തുടർന്ന്‌ സ്ഥലത്ത്‌ നിന്ന്‌ മടങ്ങിപ്പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. പിന്നീട് കാട്ടിൽ ഒളിച്ച ഇരുവരും മോഷണം നടത്തുന്നതിനിടെയാണ് പിടികൂടിയതെന്ന് പൊലീസ് പറയുന്നു.

രണ്ടുപേരെയും റാന്നി കോടതിയിൽ ഹാജരാക്കും. ഇരുവരും തിരുട്ടു ഗ്രാമത്തിലുള്ളവരാണെന്നും നിരവധി കേസുകൾ ഇവരുടെ പേരിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top