22 December Sunday

രണ്ടു വയസുകാരൻ കനാലിൽ വീണ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

പനമരം> കളിക്കുന്നതിനിടെ രണ്ട്‌ വയസുകാരൻ കനാലിൽ മുങ്ങിമരിച്ചു. പനമരം പരക്കുനി മഞ്ചേരി ഷംനാജിന്റെ മകൻ മുഹമ്മദ് ഹയാൻ ആണ് മരിച്ചത്. കളിക്കുന്നതിനിടയിൽ വീടിന് സമീപത്തെ കനാലിൽ കുട്ടി അബദ്ധത്തിൽ വീണതാകാമെന്ന്‌ കരുതുന്നു.  

കുട്ടിയെ കാണാത്തത്തിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ പകൽ 12ന്‌ വിട്ടിൽനിന്ന്‌ അമ്പത് മീറ്റർ അകലെ കനാലിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാരും പ്രദേശവാസികളും ചേർന്ന് പനമരം സിഎച്ച്സിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഉമ്മ: ഷബാന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top