19 December Thursday

കളമശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം: നാൽപ്പത് പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2024

കൊച്ചി > എറണാകുളം കളമശേരിയിൽ നഗരസഭയിലെ നാല് ഡിവിഷനുകളിൽ മഞ്ഞപ്പിത്തം പടരുന്നു. കുട്ടികളും സ്ത്രീകളുമുൾപ്പെടെ നാൽപ്പതോളംപേർ ചികിത്സയിലാണ്. ഒരാൾ ഗുരുതരാവസ്ഥയിലാണ്‌. 10 മുതൽ 13 വരെ ഡിവിഷനുകളിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.

10-ാംഡിവിഷൻ പെരിങ്ങഴയിൽ രണ്ട് കുട്ടികളുൾപ്പെടെ 10 പേർക്ക്‌ രോഗം റിപ്പോർട്ട് ചെയ്തു. 11 പൈപ്പ്‌ലൈൻ ഡിവിഷനിൽ നാലുപേരും 12 എച്ച്എംടി എസ്റ്റേറ്റ് ഡിവിഷനിൽ 21 പേരും 13 കുറൂപ്രയിൽ രണ്ടുപേരും ചികിത്സതേടി.

വിട്ടുമാറാത്ത പനി, ഛർദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ്‌ മിക്കവരും ആശുപത്രിയിലെത്തിയത്‌. ഡെങ്കിപ്പനി കേസുകളുമുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവരിൽ നഗരസഭാ ആരോഗ്യവിഭാഗത്തെ അറിയിക്കാത്തവർ ഏറെയുണ്ടാകുമെന്ന് കൗൺസിലർമാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top