22 December Sunday

ചേലക്കരയിൽ യു ആർ പ്രദീപ്‌ പത്രിക നൽകി , ഡോ. പി സരിൻ ഇന്ന്‌ നൽകും

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024


ചേലക്കര
ചേലക്കര മണ്ഡലത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപ്‌ നാമനിർദേശ പത്രിക സമർപ്പിച്ചു. ബുധൻ പകൽ 11ന്‌ വടക്കാഞ്ചേരിയിലെ തലപ്പിള്ളി താലൂക്ക്‌ ഓഫീസിൽ എആർഒ ഡെപ്യൂട്ടി തഹസിൽദാർ ടി പി കിഷോർ പത്രിക ഏറ്റുവാങ്ങി.  സിപിഐ എം  കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ എംപി, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജു, ജില്ലാ സെക്രട്ടറി എം എം വർഗീസ്, എ സി മൊയ്‌തീൻ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി. എൻഡിഎ സ്ഥാനാർഥി കെ ബാലകൃഷ്‌ണനും യുഡിഎഫ്‌ സ്ഥാനാർഥി രമ്യ ഹരിദാസും ബുധനാഴ്ച പത്രിക നൽകി.

ഡോ. പി സരിൻ ഇന്ന്‌ പത്രിക നൽകും
പാലക്കാട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിൻ വ്യാഴാഴ്‌ച പകൽ 11ന്‌ പാലക്കാട് ആർഡിഒ എസ് ശ്രീജിത്  മുമ്പാകെ പത്രിക നൽകും. യുഡിഎഫ്‌ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും യുഡിഎഫ്‌ വിമതൻ യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബും വ്യാഴാഴ്‌ച പത്രിക നൽകും. എൻഡിഎ സ്ഥാനാർഥി സി കൃഷ്‌ണകുമാർ ബുധനാഴ്‌ച പത്രിക നൽകി. പത്രിക സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്‌ച അവസാനിക്കും. 28നാണ്‌ സൂക്ഷ്‌മ പരിശോധന.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top