25 December Wednesday

പരാതി നൽകിയെന്ന വാർത്ത വാസ്‌തവവിരുദ്ധം : യു ആർ പ്രദീപ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024


ചേലക്കര
ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥിയുടെ പ്രചാരണരംഗത്ത്‌ കെ രാധാകൃഷ്‌ണൻ എംപി  സജീവമല്ലെന്ന വാർത്ത  വാസ്‌തവവിരുദ്ധമാണെന്ന്‌ യു ആർ പ്രദീപ്‌. യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം വാർത്തകൾ പടച്ചുവിടുന്നതോടെ മാധ്യമങ്ങളുടെ വിശ്വാസ്യത ഇല്ലാതാകുകയാണെന്ന്‌ ചേലക്കരയിൽ തെരഞ്ഞെടുപ്പ്‌ പര്യടനത്തിനിടെ അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതുമുതൽ മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്കാകെ ചുക്കാൻ പിടിക്കുന്നത്‌ കെ രാധാകൃഷ്‌ണനാണ്‌. എല്ലാകാര്യങ്ങളും കൂടിയാലോചനയിലൂടെ തീരുമാനിച്ച്‌ ചിട്ടയോടെ മുന്നോട്ടുപോകുകയാണ്‌. പ്രചാരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും സജീവമായി അദ്ദേഹം ഉണ്ട്‌.  ഭൂരിപക്ഷം വർധിപ്പിക്കാനുള്ള പ്രവർത്തമാണ്‌ രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടത്തുന്നത്‌.  താൻ ആർക്കും ഒരു പരാതിയും നൽകിയിട്ടില്ല.മനസാവാചാ അറിയാത്ത കാര്യത്തെ കുറിച്ച്‌ മാധ്യമങ്ങൾ നടത്തുന്ന കള്ള വാർത്ത പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top