01 November Friday

യു എ ഇ 
പൊതുമാപ്പ് നീട്ടി ; പുതിയ സമയപരിധി 2024 ഡിസംബർ 31-ന് അവസാനിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024


അബുദാബി
യു എ ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ടുമാസത്തേക്ക് കൂടി നീട്ടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്‌, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സമയപരിധി 2024 ഡിസംബർ 31-ന് അവസാനിക്കും. സർക്കാർ ആദ്യം പ്രഖ്യാപിച്ച രണ്ടുമാസത്തെ പൊതുമാപ്പ് കാലാവധി ഒക്ടോബർ 31ന്‌ അവസാനിച്ചതോടെയാണ്‌ വീണ്ടും നീട്ടി നൽകിയത്.

നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന ആളുകൾക്ക് പിഴയോ യാത്രാ നിരോധനമോ ഇല്ലാതെ രാജ്യം വിടുന്നതിനോ താമസം നിയമപരമാക്കുന്നതിനോ അവസരം നൽകുന്നതാണ് പൊതുമാപ്പ്. ആയിരക്കണക്കിനുപേർ ഈ സൗകര്യം പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങി. നിരവധിപ്പേർ താമസം നിയമപരമാക്കുകയും ചെയ്തിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top