22 December Sunday

ഉദയംപേരൂരിൽ യുവതിയുടെ കൊലപാതകം: ഭർത്താവും കാമുകിയും അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2019

കൊച്ചി > എറണാകുളം ഉദയംപേരൂരിൽ യുവതിയെ കൊന്ന കേസിൽ ഭർത്താവും കാമുകിയും അറസറ്റിലായി. ഉദയംപേരൂർ സ്വദേശി പ്രേംകുമാറും കാമുകി സുനിത ബേബിയുമാണ്‌ അറസ്റ്റിലായത്‌. ഉദയംപേരൂർ സ്വദേശി വിദ്യയാണ് മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ടത്.

 തിരുവനന്തപുരം പേയാടുള്ള റിസോർട്ടിൽ വച്ചാണ്‌ കൊലനടത്തിയത്‌. സെപ്‌തംബർ മൂന്നിന്‌ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ യുവതിയുടെ മൃതദേഹം ഇരുവരും ചേർന്ന്‌ മറവ്‌ ചെയ്യുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന്‌ പ്രേംകുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. തിരുവനന്തപുരത്ത്‌ നിന്നാണ്‌ പ്രതികളെ പിടികൂടിയത്‌. പ്രതികളെ അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top