തിരുവനന്തപുരം
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ചേർന്ന കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലും തർക്കം. സ്ഥാനാർഥിയെ തീരുമാനിക്കാനാകാതെ യുഡിഎഫ്. വി ഡി സതീശന്റെയും കെ സി വേണുഗോപാലിന്റെയും പിന്തുണയുള്ള രാഹുൽ മാങ്കൂട്ടത്തിലിനെയും രമ്യ ഹരിദാസിനെയും അംഗീകരിക്കാൻ ഡിസിസികൾ തയ്യാറാകാത്തതാണ് സ്ഥാനാർഥി നിർണയത്തിലെ പ്രതിസന്ധി.
സ്ഥാനാർഥി നിർണയത്തിൽ അന്തിമ തീരുമാനമെടുക്കാൻ കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തി യോഗം പിരിഞ്ഞു.
ഷാഫി പറമ്പിലിന്റെ സ്ഥാനാർഥിയെന്നാണ് മാങ്കൂട്ടത്തിലിനെതിരെ ഉയർത്തുന്ന ആരോപണം. കെ മുരളീധരനെ പാലക്കാട് പരിഗണിക്കണമെന്നാണ് ഡിസിസി നേതൃത്വം സ്വീകരിക്കുന്ന നിലപാട്.
പി സരിനെ മത്സരിപ്പിക്കണമെന്ന് താൽപര്യമുള്ള കെ സുധാകരനെ അനുനയിപ്പിക്കുക സതീശൻപക്ഷത്തിനു മുന്നിലെ വെല്ലുവിളിയാണ്.
2016ൽ ചേലക്കരയിൽ തോറ്റ കെ എ തുളസിയെ മത്സരിപ്പിക്കണമെന്നാണ് തൃശൂർ ഡിസിസി ആവശ്യപ്പെട്ടത്. ഡിസിസി പ്രസിഡന്റിന്റെ ചുമതലയുള്ള വി കെ ശ്രീകണ്ഠൻ എംപിയുടെ ഭാര്യയാണ് തുളസി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..