22 December Sunday

ചിലരെ മഹത്വവൽക്കരിക്കുന്നത്‌ 
യുഡിഎഫിന്റെ വെപ്രാളം മറയ്‌ക്കാൻ

സ്വന്തം ലേഖകൻUpdated: Monday Nov 18, 2024

പാലക്കാട്‌
ചിലരെ മഹത്വവൽക്കരിക്കുന്നത്‌ യുഡിഎഫിന്റെ വെപ്രാളവും ജാള്യവും മറയ്‌ക്കാനെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വലതുപക്ഷ മാധ്യമങ്ങൾക്ക് പ്രധാനമായി തോന്നിയത് ഒരാളുടെ കോൺഗ്രസ്‌ പ്രവേശനമാണ്. അത്‌ വലതുപക്ഷ ക്യാമ്പിൽതന്നെ പ്രശ്നങ്ങൾക്കിടയാക്കി. മതനിരപേക്ഷ ചിന്താഗതിക്കാരും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുമെല്ലാം ഇദ്ദേഹം ഇന്നലെവരെ എന്തുനിലപാടാണ്‌ സ്വീകരിച്ചതെന്ന്‌ നല്ലപോലെ അറിയുന്നവരാണ്‌.

അവരിലെല്ലാമുള്ള അമർഷവും പ്രതിഷേധവും പാണക്കാടുപോയി രണ്ടുവർത്തമാനം പറഞ്ഞാൽ ശമിപ്പിക്കാനാകുമോ എന്നതാണ്‌ ഈ സന്ദർശനത്തിന്റെ പിന്നിൽ. യുഡിഎഫിന്റെ ഗതികേടാണിത്‌. എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അച്ഛൻ പത്തായത്തിലില്ല എന്ന്‌ പറയുന്നതുപോലെയാണ്‌ ഇക്കാര്യത്തിൽ വി ഡി സതീശന്റെ നിലപാട്‌. ഈ പറഞ്ഞയാൾ വന്നത്‌ ഏതെങ്കിലും സ്ഥാനം വാഗ്‌ദാനം ചെയ്‌തതിന്റെ ഭാഗമല്ലെന്ന്‌ സതീശൻ പറയുന്നു. പൂച്ച്‌ പുറത്തായി. എന്താണ്‌ നടന്നതെന്ന്‌ സതീശൻ പരസ്യമായി പറയുന്ന നിലയായി കാര്യങ്ങൾ –-മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top