21 November Thursday

കോൺഗ്രസിന്റേത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം: മന്ത്രി ഒ ആർ കേളു

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

കൽപ്പറ്റ > വയനാട്ടിലെ തദ്ദേശീയ ജനതയ്ക്ക് ഭക്ഷ്യസാധനങ്ങളും പണവും നൽകി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യുഡിഎഫ്  ശ്രമിക്കുന്നതായി മന്ത്രി ഒ ആർ കേളു. തിരുനെല്ലി തോൽപ്പെട്ടിയിൽ കോൺഗ്രസ് നേതാവിന്റെ മില്ലിൽ നിന്ന് തെരഞ്ഞെടുപ്പ് സ്ക്വാഡ് വ്യാഴാഴ്ച പിടിച്ചെടുത്ത ഭക്ഷ്യക്കിറ്റുകളിൽ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ പതിച്ചിരുന്നു.

ഭക്ഷ്യവസ്തുക്കളും പണവും നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന നടപടി അപലപനീയമാണെന്നും മന്ത്രി പറഞ്ഞു. ഉത്തരേന്ത്യൻ രീതിയിൽ ഇവിടുത്തെ വോട്ടർമാരെയും സ്വാധീനിക്കാനാണ് കോൺഗ്രസിൻ്റെ ദേശീയ നേതാവായ സ്ഥാനാർത്ഥി ശ്രമിക്കുന്നത്. ഉപതെരഞ്ഞെടുപ്പിലാകെ പണമൊഴുക്കി വോട്ടു തേടുന്ന രീതി യുഡിഎഫ് അവസാനിപ്പിക്കണം. കോൺഗ്രസിന്റെ നേതൃത്വത്തിൽ യുഡിഎഫ് നടത്തുന്ന തെരഞ്ഞെടുപ്പ് അട്ടിമറി തിരിച്ചറിയണമെന്നും മന്ത്രി ഒ ആർ കേളു വോട്ടർമാരോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top