കൊച്ചി
കൊച്ചി കപ്പൽശാലയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉഡുപ്പി കൊച്ചിൻ ഷിപ്‌യാർഡ് നോർവെയിലെ വിൽസൺ എഎസ്എയ്ക്കുവേണ്ടി നിർമിച്ച ചരക്കുകപ്പൽ പുറത്തിറക്കി. നോർവെ കമ്പനിക്കുവേണ്ടി ഉഡുപ്പി കപ്പൽശാല നിർമിക്കുന്ന ഇത്തരത്തിലുള്ള ആറുകപ്പലുകളിൽ ആദ്യത്തേതാണിത്. നോർവീജിയൻ എംബസിയിലെ മിനിസ്റ്റർ കൗൺസലറും ഡെപ്യൂട്ടി മിഷൻ ഹെഡുമായ മാർട്ടിൻ ആംദൽ ബോത്തൈയും വിൽസൺ എഎസ്എ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഐനാർ ടോൺസിയുംചേർന്നാണ് കപ്പൽ പുറത്തിറക്കിയത്.
കൊച്ചി കപ്പൽശാല സിഎംഡി മധു എസ് നായർ, ഡയറക്ടർ (ടെക്‌നിക്കൽ) ബിജോയ് ഭാസ്‌കർ, ഉഡുപ്പി- കൊച്ചിൻ ഷിപ്‌യാർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എ ഹരികുമാർ തുടങ്ങിയവരും പങ്കെടുത്തു. 89.43 മീറ്റർ നീളവും 13.2 മീറ്റർ വീതിയുമുള്ള കപ്പൽ യൂറോപ്പിലെ തീരക്കടലിൽ പൊതുചരക്കു ഗതാഗതത്തിനായി പരിസ്ഥിതി സൗഹൃദ ഡീസൽ ഇലക്ട്രിക് യാനമായാണ് നിർമിച്ചിരിക്കുന്നതെന്നും കപ്പൽശാല വാർത്താക്കുറിപ്പിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..