05 November Tuesday

കേന്ദ്ര ബജറ്റ്‌ ; പ്രതീക്ഷയോടെ 
കേരളം

സ്വന്തം ലേഖകൻUpdated: Tuesday Jul 23, 2024


തിരുവനന്തപുരം
ധനമന്ത്രി നിർമലാ സീതാരാമൻ തന്റെ ഏഴാമത്തെ ബജറ്റ്‌ ചൊവ്വാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ, ചോദിച്ചതിൽ എന്തൊക്കെ അനുവദിക്കും എന്നറിയാൻ കാത്തിരിക്കുകയാണ്‌ കേരളം. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ്‌ സംസ്ഥാനം ഉന്നയിച്ചത്‌. ബജറ്റിൽ പ്രതീക്ഷയുണ്ടെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞദിവസം മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു.

പ്രധാന ആവശ്യങ്ങൾ
● ദേശീയപാതയ്‌ക്ക്‌ സ്ഥലം ഏറ്റെടുക്കാൻ ചെലവിട്ട 6,000 കോടിക്ക്‌ തുല്യതുക  ഉപാധിരഹിത കടമായി അനുവദിക്കുക
● നികുതി വിഹിതം 40:60 എന്ന്‌ പുനർനിർണയിക്കുക
● കടമെടുപ്പ്‌ പരിധി ജിഎസ്‌ഡിപിയുടെ മൂന്നര ശതമാനമാക്കി ഉയർത്തുക
● കിഫ്‌ബി, പെൻഷൻ കമ്പനി എന്നിവ മുൻവർഷങ്ങളിലെടുത്ത വായ്പ ഈ വർഷത്തെയും അടുത്ത വർഷത്തെയും കടപരിധിയിൽ കുറയ്‌ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക
● വിഴിഞ്ഞം തുറമുഖത്തിന്‌ 5,000 കോടിയുടെ പാക്കേജ്‌
● വയനാട്‌ തുരങ്കപാതയുടെ നിർമാണത്തിന്‌ 5,000 കോടിയുടെ സഹായം
● മൂലധന നിക്ഷേപ വായ്പാ പദ്ധതിയിൽനിന്നുള്ള സഹായം
● സിൽവർ ലൈനിന്‌ അനുമതി
● കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രവിഹിതം 60 ശതമാനത്തിൽനിന്ന്‌ 75 ആക്കുക
● ഭക്ഷ്യസുരക്ഷാ പദ്ധതിയിലെ ഭക്ഷ്യധാന്യങ്ങളുടെ സംസ്ഥാനാന്തര ചരക്കുകൂലിയും കൈകാര്യച്ചെലവും റേഷൻവ്യാപാരികളുടെ കമീഷനും വർധിപ്പിക്കുക
● ആശ, അങ്കണവാടി വർക്കർമാരുടെ ഓണറേറിയം ഉയർത്തുക
● സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ വിഹിതം ഉയർത്തുക
● എയിംസ്‌, കണ്ണൂരിൽ അന്താരാഷ്‌ട്ര ആയുർവേദ ഗവേഷണ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിവ
● റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കുക

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top