22 December Sunday

സാമൂഹ്യനീതിയെ പിറകോട്ടുതള്ളുന്ന പ്രതിലോമ ബജറ്റ്: മന്ത്രി ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

തിരുവനന്തപുരം > സാമൂഹ്യനീതി, സുസ്ഥിര വികസനം, തൊഴിലാളിജനസാമാന്യത്തിന്റെ താത്പര്യം എന്നിവയെ തീർത്തും അവഗണിക്കുന്ന ബജറ്റാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തോടും കേരളത്തിന്റെ വികസന സ്വപ്‌നങ്ങളോടും ബജറ്റ് പുലർത്തിയ അവഗണനയോട് കടുത്ത ജനരോഷം കേരളത്തിലാകെ ഉയരുമെന്നും മന്ത്രി പറഞ്ഞു  

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം എന്നീ അതിപ്രധാന മേഖലകൾക്ക് മതിയായ വിഹിതം നീക്കിവെക്കാതെ കോർപ്പറേറ്റുകൾക്ക് നികുതിയിളവും ആനുകൂല്യവും അടക്കം താങ്ങ് നൽകുക വഴി  ബിജെപി സർക്കാരിന്റെ നയത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രബജറ്റ്. ഗ്രാമീണവികസനത്തിനും കാർഷികമേഖലയുടെ പരിഷ്‌കരണത്തിനും മുൻഗണന നൽകാതെ കർഷകരുടെയും ഗ്രാമീണജനതയുടെയും അടിസ്ഥാനാവശ്യങ്ങളോട് മുഖം തിരിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. പൊതുചെലവിൽ വരുത്തിയിരിക്കുന്ന വെട്ടിക്കുറയ്ക്കൽ ജനതയുടെ ജീവിതത്തെ കൂടുതൽ ദുഷ്‌കരമാക്കും.

രാജ്യത്ത് വർദ്ധിക്കുന്ന സാമ്പത്തിക അസമത്വം കൂടുതൽ മൂർച്ഛിപ്പിക്കുന്ന നയസമീപനമാണ് ബജറ്റിലുള്ളത്. പാരിസ്ഥിതികമായ ഉത്കണ്ഠകളെയോ സുസ്ഥിരവികസനം എന്ന ആശയത്തെയോ കേന്ദ്ര ബജറ്റ് രേഖപ്പെടുത്തുന്നില്ല. സ്വകാര്യവൽക്കരണത്തിന്റെയും പൊതുമേഖലയെ കൂടുതൽ ദുർബലപ്പെടുത്തുന്നതിന്റെയും വഴിക്കാണ് മൂന്നാം മോദി സർക്കാരിന്റെയും പോക്ക്. വിവിധ മേഖലകളിലായുള്ള സംഘടിതരും അസംഘടിതരുമായ തൊഴിലാളിവർഗ്ഗ ജനതയുടെ താത്പര്യങ്ങളെ സർക്കാർ പരിഗണിക്കുന്നില്ലെന്നത് അപലപനീയമാണെന്നപം മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top