14 December Saturday

നേട്ടങ്ങളുടെ സർവകലാശാലകൾ ; ആ​ഗോള റാങ്കിങ്ങിൽ വീണ്ടും

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2024

തിരുവനന്തപുരം
ആ​ഗോള റാങ്കിങ്ങിൽ വീണ്ടും തിളങ്ങി കേരളത്തിലെ സർവകലാശാലകൾ. ക്യു എസ് (ക്വാക്കേറേലി സിമണ്ട്സ്) വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്‌ ഏഷ്യ 2025ൽ കേരള സർവകലാശാലയ്‌ക്കും ടൈംസ് ആ​ഗോള റാങ്കിങ്ങിൽ എംജി സർവകലാശാലയ്‌ക്കുമാണ്‌ നേട്ടം. ഇന്ത്യയിലെ അഞ്ച് കേന്ദ്രസർവകലാശാലകളും മുന്നിലുണ്ട്‌.

കേരള സർവകലാശാല
ക്യു എസ് റാങ്കിങ്ങിൽ 339ാമത്‌, ദക്ഷിണേഷ്യൻ സർവകലാശാലകളുടെ റാങ്കിങ്ങിൽ 88ാമത്‌, എൻഐആർഎഫ് പട്ടിയിൽ ഒമ്പതാം റാങ്ക്‌, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ 38ാമത്‌, സർവകലാശാലകൾക്ക്‌ മാത്രമായുള്ള റാങ്കിങ് പട്ടികയിൽ -21ാംസ്ഥാനം

എം ജി സർവകലാശാല
ടൈംസ് ഹയർ എഡ്യൂക്കേഷന്റെ 2025ലേക്കുള്ള വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ 401 മുതൽ 500വരെയുള്ള റാങ്ക് വിഭാഗത്തിൽ. 115 രാജ്യങ്ങളിൽനിന്നുള്ള 2092 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പട്ടികയിൽ. 2024ലെ ടൈംസ് യങ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ രാജ്യത്ത് ഒന്നാമത്‌ .ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ മൂന്നാമത്‌, രാജ്യത്തെ മികച്ച സർവകലാശാലകളിൽ 11ാമത്‌,  ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ 67ാമത്‌, സർവകലാശാലകൾക്ക്‌ മാത്രമായുള്ള റാങ്കിങ്ങിൽ 37ാമത്‌.

കുസാറ്റ്‌
എൻഐആർഎഫ് പട്ടികയിൽ പത്താംറാങ്ക്‌, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ 51ാമത്‌, സർവകലാശാലകൾക്ക്‌ മാത്രമായുള്ള റാങ്കിങ് പട്ടികയിൽ -34ാംസ്ഥാനം.

കലിക്കറ്റ്‌സർവകലാശാല
എൻഐആർഎഫ് പട്ടികയിൽ 43ാമത്‌, സർവകലാശാലകൾക്ക്‌ മാത്രമായുള്ള റാങ്കിങ് പട്ടികയിൽ 89 സ്ഥാനം.

തിരുവനന്തപുരം 
മെഡിക്കൽ കോളേജ്‌
സർക്കാർ മെഡിക്കൽ കോളേജുകളുടെ റാങ്കിങ്ങിൽ രാജ്യത്ത് ആറാമത്‌, മെഡിക്കൽ സ്ഥാപനങ്ങളുടെ പട്ടികയിൽ 42–-ാം സ്ഥാനം.

ദന്തൽ മെഡിക്കൽ 
കോളേജ്‌

സർക്കാർ ദന്തൽ കോളേജ്‌ വിഭാഗത്തിൽ രാജ്യത്ത്‌ അഞ്ചാമത്‌, ദന്തൽ മെഡിക്കൽ സ്ഥാപനങ്ങളുടെ പട്ടികയിൽ  21–-ാമത്‌.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top