17 September Tuesday

തൊഴിൽ സംവരണത്തിലും കേരളം നമ്പർ വൺ ; യുപിഎസ്‍സി ന്യൂസ്‌ലെറ്റർ

എസ്‌ കിരൺ ബാബുUpdated: Monday Sep 2, 2024


തിരുവനന്തപുരം
സർക്കാർ നിയമനങ്ങളിൽ സംവരണം പാലിക്കുന്നതിൽ കേരള പബ്ലിക്‌ സർവീസ്‌ കമീഷൻ (പിഎസ്‌സി) രാജ്യത്ത് ഒന്നാമതെന്ന്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷന്റെ (യുപിഎസ്‌സി) കണക്ക്‌. കേരളത്തിൽ കഴിഞ്ഞവർഷം നടന്നത് 34,110 നിയമനങ്ങളാണ്. ഇതിൽ 11,921 പേർ ഒബിസി വിഭാഗത്തിൽനിന്നാണ്‌. 2,673 പേർ പട്ടികജാതി, 2,260 പേർ പട്ടികവർ​ഗം, 17,256 പേർ ജനറൽ ഉൾപ്പെടെ മറ്റ് വിഭാ​ഗം എന്നിങ്ങനെയാണ്‌ നിയമനം നടന്നത്‌. യുപിഎസ്‍സി പുറത്തുവിട്ട ന്യൂസ് ലെറ്ററിലാണ് ഈ വിവരം.

ഉയർന്ന ശമ്പളം ലഭിക്കുന്ന ​ഗ്രൂപ്പ് എ, ബി തസ്തികകളിൽ ജോലി ലഭിച്ച സംവരണ വിഭാ​ഗങ്ങളുടെ എണ്ണം ഇതരസംസ്ഥാനങ്ങളിൽ കുറവാണെന്നും വ്യക്തമാക്കുന്നു. 24കോടി ജനങ്ങളുള്ള ഉത്തർപ്രദേശിൽ ഒരുവർഷത്തിനിടെ നിയമിച്ചത് 4120പേരെമാത്രം. ​പട്ടികവർ​ഗക്കാർ 47, പട്ടികജാതി 685, ഒബിസി 948 എന്നിങ്ങനെയാണ് കണക്ക്. ഗ്രൂപ്പ് എ തസ്തികയിൽ നിയമനം ഒരു പട്ടികവർ​ഗക്കാരനും 18 പട്ടികജാതിക്കാർക്കും 24  ഒബിസിക്കാർക്കുമാണ്. ഗുജറാത്തിൽ 1680 പേർക്ക് നിയമനം നൽകിയപ്പോൾ പട്ടികജാതി വിഭാ​ഗത്തിൽനിന്ന്‌ 175 പേർമാത്രം. 295 പട്ടികവർ​ഗക്കാർക്കും 672 ഒബിസിക്കാർക്കും നിയമനം ലഭിച്ചു. 2023ൽ രാജ്യത്താകെ നിയമിച്ചത്‌ 1,01,689 പേരെയാണ്‌. ഇതിൽ 34,110 നിയമനങ്ങളും കേരളത്തിൽ നിന്നാണ്‌. മറ്റ് സംസ്ഥാനങ്ങളിൽ സംവരണം അട്ടിമറിച്ചും പണം വാങ്ങിയും രാഷ്ട്രീയസ്വാധീനം ഉപയോ​ഗിച്ചുമെല്ലാം സമാന്തരമായ റിക്രൂട്ട്മെന്റ് ബോർഡുകൾ വഴിയാണ് മറ്റ് നിയമനങ്ങൾ.

ആകെ 5,45,423 
സർക്കാർ ജീവനക്കാർ
ജൂൺ വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത്  5,45,423 സർക്കാർ ജീവനക്കാരാണുള്ളത്. ഇതിൽ 1,96,837പേർ മുന്നോക്കക്കാരും 2,85,335പേർ ഒബിസിക്കാമാണ്. പട്ടികജാതിക്കാർ 51,783 പേരും പട്ടിക വർ​ഗക്കാർ 10,513 പേരുമാണ്. 955പേർ ഒരു വിഭാ​ഗത്തിലും ഉൾപ്പെടാത്തവരാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top