23 December Monday

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യം നടപടി എടുക്കേണ്ടത് "അമ്മ': ഉർവശി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

തിരുവനന്തപുരം>  ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യം നടപടി എടുക്കേണ്ടത് താര സംഘടനായ അമ്മയാണെന്ന് നടി ഉർവശി. അമ്മ സംഘടന ഇരകളായ പെൺകുട്ടികൾക്കൊപ്പം നിൽക്കണം. ഉടൻ എക്‌സിക്യൂട്ടീവ് വിളിച്ചു ചേർക്കണമെന്നും വിഷയം ചർച്ച ചെയ്യണമെന്നും ഉർവശി പറഞ്ഞു.

അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് ഇന്നലെ പറഞ്ഞതു പോലെ ഒഴുക്കൻ മട്ടിലുള്ള പ്രതികരണം ഒഴിവാക്കണം. പഠിക്കാൻ സമയം വേണം എന്ന് പറഞ്ഞ് ഇടപെടൽ വൈകരുത്. രക്ഷിക്കാൻ  അറിയുന്നവർക്കേ, ശിക്ഷിക്കാനും അവകാശമുള്ളൂ.

ചിലരുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്തത് കൊണ്ട് ദുരുനുഭവങ്ങൾ നേരിട്ടിട്ടുണ്ട്. അത്തരം ചില സംവിധായകർ മരിച്ചുപോയതിനാൽ പേരു പറയുന്നില്ലെന്നും ഉർവശി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top