അഞ്ചൽ> ‘‘എന്റെ കൈകൊണ്ട് ചോറ് വാങ്ങിതിന്നിട്ട് എന്റെ മകളെ അവൻ പാമ്പിനെകൊണ്ട് കൊത്തിച്ചുകൊന്നു. എന്റെ മകളെ കൊന്ന അവനെയീ പടികടത്തരുത്.. ’’കൊല്ലപ്പെട്ട ഉത്രയുടെ അമ്മ മണിമേഖല നിലവിളിച്ചു. കൊലപാതകകേസിൽ തെളിവെടുക്കുന്നതിനായിഉത്രയുടെ ഭർത്താവ് സൂരജിനെ പൊലീസ് വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് മകൾ നഷ്‌ടപ്പെട്ട വേദനയിൽ മണിമേഖല കരഞ്ഞുനിലവിളിച്ചത്.
തന്റെ മകളെ ഒന്നു നുളളിയാൽ പോലും വേദന സഹിക്കാൻ കഴിയാത്തവളായിരുന്നു എന്നിട്ടും രണ്ടു തവണ പാമ്പ് കടിയേറ്റിട്ടും മകൾ അറിഞ്ഞില്ല എന്നു പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ലെന്നും അവർ പറഞ്ഞു. മാർച്ച് 2ന് സൂരജിന്റെ വീട്ടിൽ വച്ച് ആദ്യം പാമ്പ് കടിച്ചതായി ഞങ്ങളെ അറിയിക്കുന്നനതിന് മുൻപ് ഫെബ്രുവരി 29 ന് സൂരജിന്റെ വീട്ടിൽ വച്ച് ഉത്രയെ സൂരജ് നിർബന്ധിച്ച് മുകളിലത്തെ നിലയിൽ മൊബൈൽ എടുക്കാൻ പറഞ്ഞു വിടുകയും സ്റ്റെയർ കെയിസ്കയറുമ്പോൾ അവിടെ പാമ്പ് കിടക്കുന്നത് കണ്ട് ഉത്ര നിലവിളിച്ചപ്പോൾ സുരജ് ഓടിച്ചെന്ന് കൈ കൊണ്ട് പാമ്പിനെ ചാക്കിലിട്ട് കൊണടുഗപായതായും പറയുന്നു.
രണ്ട് വർഷം മുൻപാണ് മകളും സൂരജും തമ്മിലുള്ള വിവാഹം നടന്നത്. മകളോട് ആവശ്യപ്പെട്ട് നിരന്തരം പണം ഞങ്ങളോട് വാങ്ങിയിരുന്നു മകളുടെ ജീവിതം ഭർത്താവിന്റെ വീട്ടിൽ അത്ര സുരക്ഷിതമല്ലായെന്ന് ബോധ്യമായിരുന്നു അവിടെ കഴിയാവുന്നത്രയും കാലം കഴിയട്ടെ എന്ന് കരുതിയിരുന്നതാണ് അതിനിടെയാണ് ആദ്യം സൂരജിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേൽക്കുന്നത് . സൂരജിന് പാമ്പിനെ കൈകാര്യം ചെയ്യുന്നതിനുള്ള പരിചയും അവിടെ മകൾക്കുണ്ടായ ബുദ്ധികളും മകൾ പറഞ്ഞ് അറിഞ്ഞതിനാൽ ആദ്യം പാമ്പ് കടിച്ചതായി പറഞ്ഞപ്പോൾ തന്നെ സംശയം തോന്നിയിരുന്നു
എങ്കിലും അതിങ്ങനെയാകുമെന്ന് കരുതിയില്ല.
മകളുടെ ജീവൻ രക്ഷപെടുത്തൊനായി ലക്ഷകണക്കിന് രൂപ ചിലവാക്കി ഞങ്ങൾ തന്നെയാണ് ചികിത്സ നടത്തിയത്. മകളുടെ കുഞ്ഞിന് പാൽപൊടി വാങ്ങുന്നതനുവരെയുള്ള ചിലവ് ഞങ്ങളാണ് വഹിച്ചത് ഇതിനിടെ കുഞ്ഞിന് പാൽ കൊടുക്കുന്നതിനായി ഏറത്തു നിന്നും കറവയുള്ള ആട്ടിനെയും വീട്ടിൽ കൊണ്ട് കൊടുത്ത് ആട്ടിനെ കെട്ടിന്നതിനായി കൂടും പണിതു കൊടുത്തു . മണിമേഖല പറഞ്ഞു.
കാൻസർ രോഗത്തിന് ചികിത്സയിലുള്ള താൻ മേയ് മാസത്തിൽ ആയൂർ ഗവർമെന്റ് ജവഹർ യു പി സ്ക്കൂളിൽ ഹെഡ്മിസ്ട്രസ് സ്ഥാനത്തു നിന്നും വിരമിക്കണം അതിനുശേഷം മകളെയും സൂരജിനെയും ഏറത്ത് തങ്ങളുടെ വീടിന് അടുത്ത് പുതിയ വീട്വെച്ചുകൊടുത്ത് താമസിപ്പിക്കണം എന്നാണ് കരുതിയിരുന്നത്. ഇതിനിടെ യാണ് സൂരജ് പാമ്പിനെ കൊണ്ട് കൊത്തിപ്പിച്ച് മോളെ കൊന്നത്.
ഉത്ര മരിക്കുന്ന മേയ് ഏഴിന് തലേന്ന് സന്ധ്യ സമയത്ത് ഏറത്തെ വീട്ടിൽ എത്തിയ സൂരജ് അടുക്കളയിൽ വഴിയാണ് വീട്ടിൽ കയറിയത്. പിന്നീട് ഉത്ര കിടക്കുന്ന റൂമിൽ കയറി കിടന്നു. ഇതിനിടയ്ക്ക് മുറ്റത്തിറങ്ങി കാർ തുറന്ന് എന്തോ മറന്ന് പോയത് എടുക്കും പോലെ കാറ് തുറന്ന് ബാഗ് എടുത്തു കൊണ്ട് വന്ന് ഉത്ര കിടന്ന മുറിയിൽ കൊണ്ടു വന്ന് വച്ചു. അതിലായിരിക്കാം പാമ്പ് ഉണ്ടായിരുന്നതെന്നും മണിമേഖല പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..