ഡെഹ്റാഡൂൺ > ഉത്തരാഖണ്ഡിൽ മഴക്കെടുതി രൂക്ഷം. വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിലായി 14 പേർ മരിച്ചു. നിരവധി പേരെ കാണാനില്ല. പലയിടത്തും മണ്ണിടിച്ചിൽ വ്യാപകം. അപകടസാധ്യത നിലനിൽക്കുന്നതിനാൽ കേദാർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു.
വ്യാഴാഴ്‌ച രാത്രി ദുരന്തസ്ഥലത്തു നിന്ന് 500ഓളം പേരെ രക്ഷപ്പെടുത്തി. ഇതുവരെയായി രക്ഷാദൗത്യസംഘം രക്ഷപ്പെടുത്തിയത് 2,200 പേരെയാണ്. മേഘവിസ്ഫോടനത്തിൽ റോഡുകൾ ഒലിച്ചുപോയതിനാൽ 1,300 തീർഥാടകരെങ്കിലും കുടുങ്ങിക്കിടക്കുകയാണ്.
സോൻപ്രയാഗിൽ മണ്ണിടിച്ചിലിനെ തുടർന്ന് സോൻപ്രയാഗ്-ഗൗരികുണ്ഡ് റോഡ് തടസ്സപ്പെട്ടു. ഇതോടെ രക്ഷാപ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. സൈന്യവും ഹെലികോപ്റ്ററുകളും തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്. തിരച്ചില്ർ തുടരുകയാണ്.
കനത്ത മഴയിൽ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഹിമാചലിലെ ഷിംലയുമായി അതിർത്തി പങ്കിടുന്ന ഉത്തർ കാശി ജില്ലയിൽ തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലർട്ടും ശേഷിക്കുന്ന 12 ജില്ലകളിൽ മിതമായ മഴയ്ക്കുള്ള യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..