21 December Saturday

സുധാകരനുമായി പടലപ്പിണക്കം ; ഇന്ദിരാഭവനിൽ സതീശന്റെ ബഹിഷ്‌കരണം

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024


തിരുവനന്തപുരം
കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനുമായുള്ള പടലപ്പിണക്കത്തിൽ പാർടി ആസ്ഥാനമായ ഇന്ദിരാഭവനിലെ പരിപാടികൾ ബഹിഷ്‌കരിച്ച്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. ഗാന്ധിജയന്തി ദിനത്തിൽ നടന്ന പുഷ്‌പാർച്ചനയിലും സതീശൻ പങ്കെടുത്തില്ല.

കുറച്ചുകാലമായി സതീശനും കെ സുധാകരനും തമ്മിൽ സ്വരച്ചേർച്ചയില്ലാതെയാണ്‌ പോകുന്നത്‌. തെരഞ്ഞെടുപ്പ്‌ ഫലം കെപിസിസി ഓഫീസിൽ ഒരുമിച്ചിരുന്ന്‌ കാണുന്നതാണ്‌ കാലങ്ങളായി കോൺഗ്രസ്‌ നേതാക്കളുടെ ശീലം. മുതിർന്ന നേതാക്കളെല്ലാം ഇത്തരം ദിവസങ്ങളിൽ ഇന്ദിരാഭവനിൽ എത്തുകയും ചെയ്‌തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്ന ദിവസം സതീശൻ മാത്രം കെപിസിസി ഓഫീസിലെത്തിയില്ല. കന്റോൺമെന്റ്‌ ഹൗസിലെത്തിയാണ്‌ സതീശൻ ഫലമറിഞ്ഞത്‌. പാർടി ആസ്ഥാനത്തെ പരിപാടികൾ പ്രതിപക്ഷ നേതാവ്‌ തുടർച്ചയായി ബഹിഷ്‌കരിക്കുന്നതിൽ നേതാക്കളും പ്രവർത്തകരും അമർഷത്തിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top