22 December Sunday

തെളിവെവിടെ 
പ്രതിപക്ഷനേതാവേ

സ്വന്തം ലേഖകൻUpdated: Tuesday Oct 8, 2024


തിരുവനന്തപുരം
എഡിജിപി ആർഎസ്‌എസ്‌ നേതാക്കളെ കണ്ടത്‌ മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന്‌ നിയമസഭയിൽ ആരോപിച്ച പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനോട്‌ തെളിവ്‌ ചോദിച്ചതോടെ  ബ ബ്ബ ബ്ബ. കൂടിക്കാഴ്ച നടത്തിയതിന്റെ ഇന്റലിജൻസ്‌ റിപ്പോർട്ട്‌ പിറ്റേദിവസം മുഖ്യമന്ത്രിയുടെ മേശപ്പുറത്ത്‌ എത്തിയെന്നും ഇതിന്‌ തെളിവുണ്ടെന്നുമാണ്‌ അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ്‌  പറഞ്ഞത്‌.

മറുപടി പറഞ്ഞ മന്ത്രി എം ബി രാജേഷും ഇടപെട്ട്‌ സംസാരിച്ച പി രാജീവും തെളിവുണ്ടെങ്കിൽ സഭയിൽ വയ്‌ക്കാൻ വെല്ലുവിളിച്ചതോടെ സതീശൻ പെട്ടു. മുഖ്യമന്ത്രിക്ക്‌ കിട്ടിയ ഇന്റലിജൻസ്‌ റിപ്പോർട്ട്‌ താനെങ്ങിനെ സഭയിൽ വെക്കുമെന്നായി. പ്രതിപക്ഷനേതാവിന്റെ പേരിലുള്ള ഇ ഡി കേസ്‌ പിൻവലിക്കാനാണ്‌ എഡിജിപി പോയതെന്ന്‌ സിപിഐ എം വക്താക്കൾ ചാനലിൽ പറഞ്ഞെന്നായി അടുത്ത ആരോപണം.

അത്‌ പറഞ്ഞത്‌ കഴിഞ്ഞദിവസംവരെ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും അപ്രിയനും അധമനും  ഇപ്പോൾ ഏറ്റവും സ്വീകാര്യനുമായ വ്യക്തിയാണെന്ന്‌ എം ബി രാജേഷ്‌ പറഞ്ഞു. അതിന്റെ ഉത്തരവാദിത്വം തങ്ങളുടെമേൽ ചാർത്തേണ്ടെന്നും മന്ത്രി പറഞ്ഞു. ഇതോടെ  ഇന്റലിജൻസ്‌ റിപ്പോർട്ടിൽ  ഉത്തരംമുട്ടി അമർന്നിരിക്കേണ്ടിവന്നു സതീശന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top