03 November Sunday

അന്വേഷക സംഘത്തിനെതിരെയും പ്രതിപക്ഷനേതാവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024


കൊച്ചി
ഹേമ കമ്മിറ്റി റിപ്പോർട്ടിനുപിന്നാലെ ഉയർന്ന പരാതികൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക പൊലീസ്‌ സംഘത്തിനെതിരെ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ. അന്വേഷകസംഘത്തിൽ പുരുഷ ഉദ്യോഗസ്ഥർ എന്തിനാണെന്നും തിരുവനന്തപുരം കമീഷണറുടെ ചുമതലയുള്ള ഡി സ്പർജൻകുമാറിനെ സംഘത്തിന്റെ തലപ്പത്ത് നിയോഗിച്ചത്‌ എന്തിനാണെന്നും പറവൂരിലെ വാർത്താസമ്മേളനത്തിൽ വി ഡി സതീശൻ ചോദിച്ചു.

ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ സ്ഥാനത്ത്‌ ഇരിക്കാൻ യോഗ്യരല്ല. രാജിവയ്ക്കുന്നതാണ് നല്ലത്. രഞ്ജിത്തും സിദ്ദിഖും രാജിവച്ച രീതി  മറ്റുള്ളവരും പിന്തുടരണമെന്നും പ്രതിപക്ഷനേതാവ്‌ പറഞ്ഞു.

സ്‌ത്രീപീഡനത്തിന്‌ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്‌ക്കെതിരെ പരാതി ഉയർന്നപ്പോൾ രാജിവയ്‌ക്കാതിരുന്നതിനെക്കുറിച്ച്‌ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ വി ഡി സതീശന്റെ മറുപടി ഇങ്ങനെ: എൽദോസ്‌ കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ കോടതി വ്യക്തമായ നിരീക്ഷണം നടത്തിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ ധാർമികതയാണ് പ്രശ്നം---–സതീശൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top