തിരുവനന്തപുരം
ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലും മുണ്ടക്കൈയിലും വിലങ്ങാടും ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കേന്ദ്രസഹായം ലഭിക്കാത്തത് ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനമർപ്പിച്ച് നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമീപകാലത്തെ ഏറ്റവും വലിയ ദുരന്തമാണുണ്ടായത്. ഈ മേഖലയിൽ ജീവൻ തിരിച്ചുകിട്ടിയവർക്ക് കൃഷി ചെയ്‌ത് ജീവിക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ദുരിതാശ്വാസ പ്രവർത്തനത്തിന് പ്രതിപക്ഷം പൂർണ പിന്തുണ നൽകി. ഉരുൾപൊട്ടലടക്കമുള്ള ദുരന്തങ്ങൾ അടിക്കടിയുണ്ടാവുകയാണ്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പ് സംവിധാനങ്ങളും രക്ഷാപ്രവർത്തന പദ്ധതിയും രൂപീകരിക്കണം. പുതിയ അറിവുകളെയും നിർമിത ബുദ്ധിയടക്കമുള്ള സാധ്യതകളെയും ദുരന്തപ്രതിരോധത്തിന് ഉപയോഗപ്പെടുത്തണമെന്നും സതീശൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..