പാലക്കാട്
കോൺഗ്രസിനെ വി ഡി സതീശൻ ഹൈജാക്ക് ചെയ്‌തുവെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായിരുന്ന ഡോ. പി സരിൻ. ഞാനാണ് പാർടി, എന്ന നിലയിലേക്ക് കോൺഗ്രസിനെ മാറ്റിയെടുത്തു. ഉടമയും അടിമയും പോലെ അധഃപതിപ്പിച്ചു. സംഘടനാ സംവിധാനമാകെ സതീശൻ തകർത്തു. താൻപോരിമ, ധിക്കാരം, ധാർഷ്ട്യം എന്നിവയിലൂടെ ജനാധിപത്യ സംവിധാനമാകെ ഇല്ലാതാക്കി. സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരടങ്ങിയ മൂവർസംഘമാണ് കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നത്. കേവലം സ്ഥാനാർഥിത്വത്തിൽ കുടുക്കി ഇത്തരം കാര്യങ്ങൾ തമസ്‌കരിക്കരുത് എന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് തുറന്നുപറയുന്നത്. പാലക്കാട് രാഹുലിനെ സ്ഥാനാർഥിയാക്കിയത് ബിജെപിയെ സഹായിക്കാനാണ്. മണിയടി രാഷ്ട്രീയത്തിന്റെ പുത്തൻ മാതൃക സൃഷ്ടിച്ച് യുവാക്കളെ വഴിതെറ്റിക്കുന്ന രാഹുൽ, സതീശന്റെ വേറൊരുപതിപ്പാണ്. എല്ലാം പാർടിയാണെന്ന് പറയുന്ന ഷാഫി പറമ്പിലിന്റെ മുഖമുദ്ര കാപട്യമാണെന്നും ഇനിയും കോൺഗ്രസ് പ്രവർത്തകരെ ഇങ്ങനെ പറഞ്ഞ് പറ്റിക്കരുത്.
പാലക്കാട് വിക്ടോറിയ കോളേജിൽ ഏഴ്‌വർഷമായി കെഎസ്‌യു ചെയർമാനാണ് ഭരിച്ചിരുന്നത്. ഇത്തവണ യൂണിയൻ മുഴുവൻ എസ്‌എഫ്‌ഐ നേടി.
വിദ്യാർഥികളെ ചേർത്തുപിടിച്ച് എങ്ങനെ കലാലയ രാഷ്ട്രീയം കൊണ്ടുപോകണമെന്ന് തെളയിച്ച പി അഗ്‌നി ആഷിക് ഉൾപ്പെടെയുള്ള മുഴുവൻ എസ്‌എഫ്‌ഐ പ്രവർത്തകരേയും അഭിനന്ദിക്കുന്നു. യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്‌സണായ പി നിതിൻ ഫാത്തിമയെ കോളേജിലെ ചെയർപേഴ്‌സണായി മത്സരിപ്പിക്കാനുള്ള കെഎസ്‌യു തീരുമാനം അപാര ബുദ്ധിയാണെന്നും അതിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്നും സരിൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..