പാലക്കാട്
പി വി അൻവർ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വീണ്ടും തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയെപ്പറ്റി അപമര്യദയായി സംസാരിക്കുന്നയാളുമായി കൈകൊടുക്കാൻ പോകില്ലെന്നും അൻവർ വിഷയത്തിൽ തന്റേത് യുഡിഎഫിന്റെ അഭിപ്രായമാണെന്നും സതീശൻ പറഞ്ഞു.
‘നിങ്ങൾ (മാധ്യമങ്ങൾ) ഓരോ സ്ഥലത്ത് കോലുംകൊണ്ടങ്ങ് ചെല്ലും. എന്നിട്ട് ലീഡിങ് ചോദ്യം ചോദിക്കും. നിഷ്‌കളങ്കനും പാവവുമായതിനാൽ അദ്ദേഹം (കെ സുധാകരൻ) അങ്ങനെ പറഞ്ഞു. ഞാൻ പറഞ്ഞത് യുഡിഎഫിന്റെ അഭിപ്രായമാണ്. ഞങ്ങളുടെ സ്ഥാനാർഥിയെ അപമാനിച്ചയാളുമായി കൈകൊടുക്കില്ല. അവർ എന്തുതീരുമാനമെടുത്താലും അതൊരു ഘടകമല്ല.’–- സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..