24 December Tuesday

എസ്‌ഡിപിഐ പിന്തുണ ; സതീശനെതിരെ പാലക്കാട്ടും 
പടയൊരുക്കം

വേണു കെ ആലത്തൂർUpdated: Tuesday Dec 24, 2024


പാലക്കാട്‌
ജമാ അത്തെ ഇസ്ലാമി–- എസ്‌ഡിപിഐ ബന്ധം പരസ്യമാക്കി ന്യൂനപക്ഷ വർഗീയതയുമായി സന്ധിചെയ്തതിനെതിരെ പാലക്കാട്ട്‌ പ്രതിപക്ഷ നേതാവിനെതിരെ പടയൊരുക്കം. ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയെ നോക്കുകുത്തിയാക്കി ഷാഫി പറമ്പിൽ–- വി ഡി സതീശൻ കോക്കസ്‌  എടുത്ത തീരുമാനം ജില്ലയിലെ മുതിർന്ന കോൺഗ്രസ്‌ നേതാക്കളിൽ തുടക്കംമുതൽ അമർഷമുണ്ടാക്കിയിരുന്നു. വടകര പാർലമന്റ്‌  മണ്ഡലത്തിൽ ഉണ്ടാക്കിയ വർഗീയ കൂട്ടുകെട്ടിന്റെ തുടർച്ചയാണ്‌ പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിലും ഈ കോക്കസ്‌ പയറ്റിയത്‌. ഇതുവരെ  യുഡിഎഫിന്‌ രഹസ്യ പിന്തുണ നൽകിയിരുന്ന എസ്‌ഡിപിഐ പാലക്കാട്‌ ഉപതെരഞ്ഞെടുപ്പോടെ അത്‌ പരസ്യമാക്കി. 

രാഹുൽ മാങ്കുട്ടത്തിൽ ജയം ഉറപ്പിച്ചപ്പോൾ പാലക്കാട്‌ മണ്ഡലത്തിൽ എസ്‌ഡിപിഐ പ്രകടനം നടത്തുകയും തങ്ങളുടെ വോട്ട്‌ കൊണ്ടാണ്‌ യുഡിഎഫ്‌ ജയം എന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തത്‌ ജയത്തിന്റെ മാറ്റുകുറച്ചതായി നേതാക്കൾ വിലയിരുത്തുന്നു. ഉപതെരഞ്ഞെടുപ്പിൽ പതിനായിരം വോട്ട്‌ അനുകൂലമാക്കാമെന്ന്‌ യുഡിഎഫിന്‌ ഉറപ്പുനൽകിയതായി എസ്‌ഡിപിഐ ജില്ലാ പ്രസിഡന്റ്‌ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടും നിഷേധിക്കാൻ കോൺഗ്രസ്‌ തയ്യാറായിട്ടില്ല.  
എസ്‌ഡിപിഐയുടെ വോട്ട്‌ വാങ്ങുമോ എന്ന ചോദ്യം തെരഞ്ഞെടുപ്പിനുമുമ്പ്‌ മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ മുറപടിയായി ‘ഉഴുന്നു വട നന്നായി’ എന്ന്‌ രാഹുൽ മാങ്കൂട്ടത്തിൽപറഞ്ഞതും വാർത്തയായിരുന്നു. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിനുമുമ്പ്‌ ഷാഫി പറമ്പിലുമായി ചർച്ച നടത്തിയെന്ന്‌ എസ്‌ഡിപിഐ നേതാക്കൾ  വ്യക്തമാക്കിയിട്ടും കോൺഗ്രസ്‌ നേതൃത്വം പ്രതികരിച്ചിരുന്നില്ല.

പ്രതിപക്ഷ നേതാവിനെ 
വിമർശിക്കുന്നതിൽ തെറ്റില്ല :കെ മുരളീധരൻ
പ്രതിപക്ഷനേതാവിന്റെ പ്രവർത്തനങ്ങളെ ആർക്കും വിമർശിക്കാമെന്ന്‌ കെ മുരളീധരൻ. കെ കരുണാകരൻ അനുസ്മരണദിനത്തിൽ കെപിസിസി ഓഫീസിൽ പുഷ്പാർച്ചന നടത്തിയശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരും ആരെയും വ്യക്തിപരമായി വിമർശിക്കരുതെന്നാണ്‌ നിലപാട്‌. എഡിജിപി എം ആർ അജിത്‌കുമാറിന്റെ ഒരു റിപ്പോർടറോടും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top