22 December Sunday

വി മുരളീധരൻ "അതിതീവ്ര ദുരന്തം'; ബിജെപി നേതാവിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

തിരുവനന്തപുരം> വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ നിസാരവൽക്കരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരന് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. വി മുരളീധരൻ അതിതീവ്ര ദുരന്തമാണെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. 'ഈ ദുരന്തത്തെയും കേരളം അതിജീവിക്കും', 'വി മുരളീധരനെ ദേശിയ ദുരന്തമായി പ്രഖ്യാപിക്കണം', 'മുരളീധരനെ കേരള സംസ്ഥാന ദുരന്തം ആയി പ്രഖ്യാപിക്കണം' തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

ഉരുൾപൊട്ടൽ ദുരന്തത്തിൽ നാട് മൊത്തം ഒലിച്ചുപോയി എന്നു പറയുന്നത് ശരിയല്ലെന്നാണ് വി മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. 'വയനാട് ദുരന്തത്തിൽ ഒരു നാട് മുഴുവൻ ഒലിച്ചുപോയെന്ന് പറയുന്നത് ശരിയല്ല. ഒരു പഞ്ചായത്തിലെ മൂന്ന് വാർഡുകൾ മാത്രമാണ് ഉരുൾപൊട്ടലിൽ നശിച്ചത്. നാട് മുഴുവൻ എന്ന് പറയരുത്. പണം ചിലവാക്കാൻ നാട്ടിൽ നിയമമുണ്ട് '- മുരളീധരൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top