തിരുവനന്തപുരം> കേന്ദ്രം തീരുമാനിക്കുന്ന പല കാര്യങ്ങളും കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ അറിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റേതായ പല പ്രസ്താവനകളും കേള്‍ക്കുമ്പോള്‍ തോന്നുന്നതെന്ന് മുഖ്യമന്ത്രി.അദ്ദേഹത്തിന് എന്തോ പ്രശ്‌നമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം ആവശ്യപ്പെട്ടാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും 24 ഫ്‌ളൈറ്റുകള്‍ ഒരു ദിവസം അയക്കാന്‍ കേന്ദ്രം തയ്യാറാണെന്നും സംസ്ഥാനം അനുമതി നല്‍കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞതായുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. സര്‍ക്കാരുമായി അദ്ദേഹം തന്നെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് നല്ലത്.
അദ്ദേഹം കേന്ദ്രമന്ത്രി ആണെന്നത് ശരിയാണ്.കേരളത്തിലേക്ക് ഇപ്പോള്‍ വിമാനങ്ങള്‍ വരുന്നുണ്ടല്ലോ. ഇനി വരാനുമുണ്ട്. അതെല്ലാം മുന്‍കൂട്ടി അറിയാന്‍ ബാധ്യതപ്പെട്ടയാളാണല്ലോ അദ്ദേഹം.സംസ്ഥാനം പറഞ്ഞിട്ടാണോ അദ്ദേഹം അത് അറിയേണ്ടതെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഒരു പരിധി വേണ്ടെയെന്നും മുഖ്യമന്ത്രി ചോദിച്ചു..
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..