22 November Friday

ബജറ്റില്‍ തൊഴിലാളി ക്ഷേമം വാക്കുകളില്‍ മാത്രം: വി ശിവന്‍കുട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

തിരുവനന്തപുരം> കേന്ദ്ര ബജറ്റില്‍ തൊഴിലാളി ക്ഷേമം വാക്കുകളില്‍ മാത്രമെന്ന് മന്ത്രി വി ശിവന്‍കുട്ടി. തൊഴിലാളികളുടെ ഉന്നമനത്തേക്കാള്‍ ലക്ഷ്യം കോര്‍പ്പറേറ്റ് സേവനമാണ്. എക്കാലത്തെയും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിലാണ് രാജ്യം നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

അധ്വാനിക്കുന്ന ഭൂരിഭാഗം ജനങ്ങളും കടുത്ത ദാരിദ്ര്യത്തില്‍ നട്ടംതിരിയുമ്പോള്‍, ഉയര്‍ന്ന സമ്പത്തും ലാഭവുമുള്ള വന്‍കിട-ബിസിനസ് കോര്‍പ്പറേറ്റ് സമൂഹം മാത്രമാണ് നേട്ടമുണ്ടാക്കുന്നത്. ആ പ്രശ്നങ്ങളൊന്നും യഥാര്‍ഥത്തില്‍ ബജറ്റില്‍ പരിഗണിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഉല്‍പ്പാദനക്ഷമത, മൂലധനച്ചെലവ്, തൊഴിലവസരങ്ങള്‍ എന്നിവയില്‍ വിവിധ തരത്തിലുള്ള പ്രോത്സാഹനങ്ങളുടെ പേരില്‍ സ്വകാര്യ കോര്‍പ്പറേറ്റ് ഖജനാവിലേക്ക് പൊതുപണത്തിന്റെ വര്‍ധിച്ച ഒഴുക്ക് ഒരു ഉത്തരവാദിത്വവും ഇല്ലാതെ ഉറപ്പാക്കുകയാണ് ബജറ്റ് ചെയ്യുന്നതെന്നുംമന്ത്രി വി ശിവന്‍കുട്ടി ചുണ്ടിക്കാട്ടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top