തിരുവനന്തപുരം> ബിജെപി നേതാക്കളുടെ പെട്ടിയെടുപ്പുകാരനായി ഗവര്‍ണര്‍ തരംതാഴരുതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഗവര്‍ണര്‍ക്ക് ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്താന്‍ യാതൊരു അധികാരവുമില്ല. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആണ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത്. നിയമിതനായ നാള്‍ മുതല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് ഗവര്‍ണര്‍ ശ്രമിച്ചത്.
ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കിട്ടുമെന്ന് ഗവര്‍ണര്‍ പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു. അല്ലെങ്കില്‍ ഗവര്‍ണര്‍ സ്ഥാനം നീട്ടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടാവാം. ഇത് മുന്നില്‍ കണ്ട് ബിജെപി നേതാക്കളെ പ്രീതിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശനം ഗവര്‍ണര്‍ നടത്തുന്നത്.
ഗവര്‍ണറുടെ ഭീഷണിക്കൊന്നും സംസ്ഥാന സര്‍ക്കാര്‍ വഴങ്ങില്ല. ഗവര്‍ണര്‍ ആവശ്യപ്പെട്ട ന്യായമായ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്ത് കൊടുത്തിട്ടുണ്ട്. അര്‍ഹിക്കുന്ന ബഹുമാനവും നല്‍കുന്നുണ്ട്. എന്നാല്‍ സ്വന്തം നില മറന്ന് സാധാരണ ബിജെപി വക്താവിനെ പോലാണ് ഗവര്‍ണര്‍ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അതിന് വഴങ്ങിക്കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യത ഇല്ലെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..