24 December Tuesday

അക്ഷരമുറ്റം കേരളത്തിന്റെ ബൗദ്ധികതയെ സമ്പന്നമാക്കുന്നു: മന്ത്രി വി ശിവന്‍കുട്ടി

സ്വന്തം ലേഖകന്‍Updated: Friday Nov 1, 2024

തിരുവനന്തപുരം> അറിവ് ശക്തിയായ ലോകത്ത് വിദ്യാര്‍ഥികളെ ശാക്തീകരിക്കുന്നതിനും കേരളത്തിന്റെ ബൗദ്ധിക ഭൂപ്രകൃതിയെ സമ്പന്നമാക്കുന്നതിനുമുള്ള ഉപകരണമായാണ് ദേശാഭിമാനി അക്ഷരമുറ്റത്തിന്റെ പ്രവര്‍ത്തനമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2024 ജില്ലാതല മത്സര വിജയികള്‍ക്കുള്ള സമ്മാനദാനച്ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പ്രായഭേദമന്യേ വായനക്കാരുടെ അറിവ് സമ്പന്നമാക്കുകയും പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുകയും ജിജ്ഞാസ ജനിപ്പിക്കുകയും പഠനത്തോടുള്ള ഇഷ്ടം വളര്‍ത്തുകയും ചെയ്യുന്ന ഉള്ളടക്കമാണ് ദേശാഭിമാനി അക്ഷരമുറ്റത്തിന്. അറിവ്, ചരിത്രം, ശാസ്ത്രം, കലകള്‍, ആനുകാലിക സംഭവങ്ങള്‍ എന്നിവയുടെ ലോകത്തിലേക്ക് അതിന്റെ ഉള്‍ക്കാഴ്ചയുള്ള ലേഖനങ്ങളിലൂടെയാണ് അക്ഷരമുറ്റം വായനക്കാരെ അടുപ്പിക്കുന്നത്. ദേശാഭിമാനിയുടെ സമര്‍പ്പണവും വിദ്യാസമ്പന്നമായ ഒരു സമൂഹത്തെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയുമാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

അക്ഷരമുറ്റം ക്വിസ് ഫെസ്റ്റ് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്രിയപ്പെട്ട പരിപാടിയായി മാറി. അക്ഷരമുറ്റത്തിന്റെ അംബാസഡറായതിന് ഇന്ത്യന്‍ സിനിമയിലെ വിശിഷ്ട വ്യക്തിത്വവും കേരളത്തിന്റെ പ്രിയപ്പെട്ട താരവുമായ മോഹന്‍ലാലിനോട് പ്രത്യേകം നന്ദിയുണ്ട്. അദ്ദേഹത്തിന്റെ പിന്തുണയില്‍ സംസ്ഥാനത്തുടനീളമുള്ള ജീവിതങ്ങളെ സ്പര്‍ശിച്ചുകൊണ്ട് അക്ഷരമുറ്റത്തിന്റെ വ്യാപനവും സ്വാധീനവും വര്‍ധിക്കുകയാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top