21 November Thursday

ആന്ധ്രയിൽ ഉണ്ടാകേണ്ടത്‌ കേരള 
മോഡൽ : 
വെങ്കിടേശ്വരലു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

കൃഷിഭൂമി ഇഷ്ടംപോലെയുള്ള ആന്ധ്രയിൽ ഉണ്ടാകേണ്ടത്‌ കേരള മോഡലാണെന്ന്‌ അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി വി വെങ്കിടേശ്വരലു. കൃഷിഭൂമി കൃഷിക്കാർക്കും തൊഴിലാളികൾക്കും നൽകിയ കേരളത്തിലെ അനുഭവമാണ്‌ ആന്ധ്രാപ്രദേശ്‌ വ്യവസായ കാർമികസംഘം എന്ന ഞങ്ങളുടെ യൂണിയനെ ആവേശത്തിലാക്കുന്നത്‌. സമാന ഭൂപരിഷ്‌കരണം ആന്ധ്രയിലും ആവശ്യപ്പെട്ട്‌ എട്ടു ജില്ലയിലെ 254 വില്ലേജുകളിൽ യൂണിയൻ പ്രക്ഷോഭം നയിച്ചു. ഓരോയിടത്തും നൂറുമുതൽ അഞ്ഞൂറുവരെ പ്രവർത്തകരെ ജഗൻമോഹൻ റെഡ്ഡി സർക്കാർ ജയിലിലടച്ചു. എനിക്കെതിരെ 18 കേസ്‌ നിലവിലുണ്ട്‌. ഇപ്പോഴത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നയവും വ്യത്യസ്‌തമല്ല. ഭൂമിയുംതൊഴിലും ആവശ്യപ്പെട്ട്‌ മണ്യം ജില്ലയിൽ നടന്ന പ്രക്ഷോഭത്തിൽ നൂറുകണക്കിന്‌ യൂണിയൻ അംഗങ്ങൾ പങ്കെടുത്തു. കലക്ടറേറ്റ്‌ ഭേദിച്ച്‌ ചേമ്പറിലെത്തിയ പ്രവർത്തകരുടെ ആവശ്യം കലക്ടർ അംഗീകരിച്ചു. കോടതി അംഗീകാരത്തോടെ ഉടൻ ഭൂമി കൃഷിക്കായി കൈമാറുമെന്ന്‌ അറിയിച്ചു.

മിനിമംവേതനം ആവശ്യപ്പെട്ടും യൂണിയൻ സമരംചെയ്‌തു. 200 മുതൽ 300വരെയാണ്‌ കൂലി. തൊഴിലുറപ്പിൽ ഏജന്റുമാർ ഇടപെട്ട്‌ യന്ത്രമുപയോഗിച്ച്‌ ജോലിചെയ്യും. വ്യാജരേഖ സൃഷ്ടിച്ച്‌ തൊഴിൽദിനം കവർന്ന്‌ കർഷകത്തൊഴിലാളികളുടെ മിനിമംകൂലി കവരുന്നു. അതിനെതിരെ കർണൂർ, യെല്ലൂർ, കൃഷ്‌ണാ ജില്ലകളിൽ പ്രക്ഷോഭം നടത്തുകയാണെന്നും വെങ്കിടേശ്വരലു വിശദീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top