22 December Sunday

സംസ്ഥാന വടംവലി ചാമ്പ്യൻഷിപ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ആലുവ
കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ, എടത്തല അൽ അമീൻ കോളേജ് എന്നിവ ചേർന്ന് നടത്തുന്ന സംസ്ഥാന വടംവലി ചാമ്പ്യൻഷിപ് അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷാൻ മുഹമ്മദ് അധ്യക്ഷനായി. കോളേജ് മാനേജർ ഡോ. ജുനൈദ് റഹ്മാൻ, പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ, ട്രഷറർ ജോൺസൺ ജോസഫ്, അസോസിയേഷൻ ജോയിന്റ്‌ സെക്രട്ടറി സിനോ പി ബാബു എന്നിവർ സംസാരിച്ചു.

സബ്‌ജൂനിയർ, ജൂനിയർ, സീനിയർ, പുരുഷ–-വനിതാ വിഭാഗങ്ങളിലായി 14 ജില്ലകളിലെ 1500 കായികതാരങ്ങൾ പങ്കെടുക്കുന്നു. ഞായറാഴ്ച സമാപിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോസഫ് വാഴക്കൻ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top