22 December Sunday

സംസ്ഥാന വടംവലി ചാമ്പ്യൻഷിപ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

ആലുവ
കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ, എടത്തല അൽ അമീൻ കോളേജ് എന്നിവ ചേർന്ന് രണ്ടുദിവസങ്ങളിലായി നടത്തിയ സംസ്ഥാന വടംവലി ചാമ്പ്യൻഷിപ് സമാപിച്ചു.

സമാപനസമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഷാൻ മുഹമ്മദ് അധ്യക്ഷനായി.


അൽ അമീൻ കോളേജ് മെഡിക്കൽ സയൻസ് മാനേജർ ഡോ. ഷഫീഖ് റഹ്മാൻ, കോളേജ്‌ മാനേജർ ഡോ. ജുനൈദ് റഹ്മാൻ, പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ, ഫിസിക്കൽ എഡ്യുക്കേഷൻ മേധാവി ഡോ. ഡിനോ വർഗീസ്, അസോസിയേഷൻ ട്രഷറർ ജോൺസൺ ജോസഫ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top