22 November Friday

വന്ദേഭാരത്‌ മെട്രോയുടെ കേന്ദ്രമായി കൊല്ലം മാറുമോ

സ്വന്തം ലേഖകൻUpdated: Thursday Oct 31, 2024

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ പുരോഗമിക്കുന്ന മെമു കാര്‍ ഷെഡ് നിര്‍മാണം

കൊല്ലം> കർബല റോഡിലെ ടി എം വർഗീസ്‌ പാർക്ക്‌ സ്ഥിതിചെയ്തിരുന്ന സ്ഥലം റെയിൽവേയ്‌ക്ക്‌ വിട്ടുകൊടുക്കാൻ കോർപറേഷൻ തയ്യാറായതോടെ കൊല്ലം റെയിൽവേ സ്റ്റേഷൻ വരാൻപോകുന്ന വന്ദേഭാരത്‌ മെട്രോ സർവീസിന്റെ കേന്ദ്രമായി മാറും. 12 കാറുള്ള (കോച്ച്‌)മെമുവിന്റെ അറ്റകുറ്റപ്പണിക്കുവേണ്ട വീൽ ലെയ്‌ത്തും വാഷിങ്‌ പിറ്റും സഥാപിക്കാൻ കോർപറേഷൻ വിട്ടുകൊടുക്കുന്ന 1.13 ഏക്കർ സ്ഥലം ഉപകരിക്കും.
 
വീൽ ലെയ്‌ത്തും വാഷിങ് പിറ്റും ഉണ്ടെങ്കിലേ വന്ദേഭാരത്‌ മെട്രോയുടെ മെയിന്റനൻസ്‌ കേന്ദ്രമായി കൊല്ലം മാറൂ. വരുംനാളിൽ എറണാകുളം –തിരുവനന്തപുരം ലൈനിലും കൊല്ലം –ചെങ്കോട്ട ലൈനിലും ആരംഭിക്കാൻ പോകുന്ന വന്ദേഭാരത്‌ മെട്രോയുടെ കേന്ദ്രമായി കൊല്ലം മെമു കാർ ഷെഡിനെയാണ്‌ തിരുവനന്തപുരം, മധുര ഡിവിഷനുകളും റെയിവേ സോണലും നിർദേശിച്ചിട്ടുള്ളത്‌. എറണാകുളം –-തിരുവനന്തപുരം, കൊല്ലം –- തൃശൂർ, ചെങ്കോട്ട വഴി കൊല്ലം –-തിരുനെൽവേലി വന്ദേഭാരത്‌ മെട്രോ സർവീസുകളാണ്‌ റെയിൽവേയുടെ പരിഗണനയിലുള്ളത്‌. പകൽമാത്രം സർവീസ്‌ നടത്തുന്ന വേഗംകൂടിയ ട്രെയിനാണ്‌ വന്ദേഭാരത്‌.
 
നിലവിൽ കൊല്ലത്ത്‌ മെമു ഷെഡിന്‌ എട്ട്‌ കോച്ചുകളുടെ നീളമാണുള്ളത്‌. ഈ ഷെഡിന്‌ റൂഫുമുണ്ട്‌. എന്നാൽ, പന്ത്രണ്ട്‌ കോച്ചുകള്‍വരെ അറ്റകുറ്റപ്പണി ഇവിടെ നടത്തുന്നുണ്ട്‌. ഫലത്തിൽ നാല്‌ കോച്ചുകൾ ഷെഡിന്‌ പുറത്താണെന്നുമാത്രം. 16 കോച്ചിന്റെ അറ്റകുറ്റപ്പണിക്കുള്ള ഷെഡ്‌ നിർമാണം പുരോഗമിക്കുന്നു. എറണാകുളം ഭാഗത്തേക്കുള്ള ഈ ഷെഡിന്‌ ഇനി റൂഫ്‌ സ്ഥാപിച്ചാൽ മാത്രംമതി. എന്നാൽ, തിരുവനന്തപുരം ഭാഗത്തേക്കുള്ള പതിനാറ്‌ കോച്ചുകള്‍ക്കായുള്ള ഷെഡ്‌ നിർമാണം തുടങ്ങിയിട്ടില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top