ഷൊർണൂർ > കാസർകോട്- തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിൻ ഷൊർണൂർ പാലത്തിന് സമീപം പിടിച്ചിട്ടു. സാങ്കേതിക തകരാറിനെ തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടെതെന്നാണ് റെയിൽവേ അറിയിച്ചത്. പ്രശ്നം പരിഹരിച്ചതിന് ശേഷമാകും യാത്ര തുടരുകയെന്നാണ് വിവരം.
ട്രെയിൽ പിടിച്ചിട്ടിട്ട് ഒരുമണക്കൂറിലേറെയായെങ്കിലും സാങ്കേതിക തകരാർ പരിഹരിക്കാനായിട്ടില്ല. ട്രെയിനിന്റെ വാതിലുകൾ തുറക്കാൻ കഴിയുന്നില്ല. എസിയും പ്രവർത്തിക്കാത്തതിനെ തുടർന്ന് യാത്രക്കാർ വലയുകയാണ്. ട്രെയിൻ തിരികെ ഷൊർണൂർ സ്റ്റേഷനിൽ എത്തിക്കാൻ ശ്രമം തുടങ്ങി.
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തൃശൂരിലേക്ക് യാത്ര തിരിച്ച ട്രെയിൻ ഷൊർണൂർ പാലത്തിന് സമീപമെത്തിയപ്പോഴാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ട്രെയിൻ പിടിച്ചിടുകയായിരുന്നു. 6.11നാണ് ട്രെയിൻ തൃശൂരിലെത്തേണ്ടിയിരുന്നത്. ബാറ്ററിയുടെ ചാർജ് കഴിഞ്ഞതാണ് തകരാറിന് കാരണമെന്നാണ് വിവരം. സാങ്കേതിക പ്രവർത്തകർ എത്തി തകരാർ പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..