23 November Saturday
പ്രതീക്ഷയോടെ കേരളം

ചെന്നൈയിൽ ട്രയൽ റൺ നടത്തി വന്ദേഭാരത്‌ മെട്രോ

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

തിരുവനന്തപുരം> ചെന്നൈയിലെ ഇന്റഗ്രൽ കോച്ച്‌ ഫാക്ടറി (ഐസിഎഫ്‌) തയ്യാറാക്കിയ ആദ്യ വന്ദേഭാരത്‌ മെട്രോ ട്രയൽ റൺ നടത്തി. ചെന്നൈ ബീച്ച്‌ മുതൽ കാട്‌പ്പാടിയിലേക്കും തിരിച്ചുമായിരുന്നു ശനിയാഴ്‌ചത്തെ ട്രയൽ റൺ. 129 കിലോമീറ്റർ ദൂരമായിരുന്നു യാത്ര. 12 കോച്ചുള്ള ട്രെയിനിൽ ഓരോ കോച്ചിലും 100 സീറ്റുണ്ട്‌. 200 പേർക്ക് നിന്ന്‌ യാത്ര ചെയ്യാം. എസി കോച്ചുകളാണ്‌. വന്ദേഭാരതിലുള്ള സൗകര്യങ്ങൾ കോച്ചുകളിലുണ്ട്‌. ഓട്ടോമാറ്റിക് ഡോറുകളും സൈഡ് സീറ്റുകൾ യാത്രക്കാരുടെ സൗകര്യത്തിന് ക്രമീകരിക്കുകയും ചെയ്യാം. നിന്ന്‌ യാത്ര ചെയ്യാൻ അനുവദിക്കുമെന്നതാണ്‌ ആകർഷകമാക്കുന്നത്‌. പരമാവധി വേഗത 130 കിലോമീറ്ററാകും. ട്രയൽ റണ്ണിൽ ചുരുക്കം യാത്രക്കാർ മാത്രമാണ്‌ ട്രെയിനുകളിൽ ഉണ്ടായിരുന്നത്‌.

ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ട്രാക്കുകൾ 2027 ആകുമ്പോഴേക്ക്‌ ഈ വേഗത കൈവരിക്കുമെന്നാണ്‌ അധികൃതർ പറയുന്നത്‌. അതേസമയം തിരുവനന്തപുരം–-എറണാകുളം, എറണാകുളം–-പാലക്കാട്‌, പാലക്കാട്‌ –-കണ്ണൂർ, തൃശൂർ–-കണ്ണൂർ തുടങ്ങിയ റൂട്ടുകളിൽ വന്ദേഭാരത്‌ മെട്രോ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ കേരളത്തിലെ ട്രെയിൻ യാത്രക്കാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top