23 December Monday

വന്ദേഭാരത് 
എക്സ്പ്രസിൽ 
നൽകിയ 
സാമ്പാറിൽ പ്രാണി

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

ചെന്നൈ
തിരുനൽവേലിയിൽ നിന്നും ചെന്നൈയിലേക്ക്‌ പോകുന്ന വന്ദേഭാരത്‌ എക്‌സ്‌പ്രസിൽ നൽകിയ സാമ്പാറിൽ പ്രാണിയെ കണ്ടെത്തി. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കാറ്ററിങ്ങുകാർക്കെതിരെ നടപടിയെടുത്ത്‌ റെയിൽവേ.  വന്ദേഭാരതിൽ വിതരണം ചെയ്യുന്ന ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരത്തിൽ ആശങ്ക പങ്കുവച്ച്‌ നിരവധി യാത്രക്കാര്‍ രം​ഗത്തുവന്നു. പ്രാഥമിക അന്വേഷണത്തിൽ വീഴ്‌ച കണ്ടെത്തിയതിനെ തുടർന്ന്‌ ഭക്ഷണവിതരണച്ചുമതലയുള്ള കമ്പനിക്ക്  50,000 രൂപ പിഴചുമത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top