27 September Friday

ട്രെയിനുകൾ വൈകിക്കുന്നു ; വന്ദേഭാരതിനെതിരെ വ്യാപക പരാതി

സുനീഷ്‌ ജോUpdated: Thursday Sep 26, 2024


തിരുവനന്തപുരം
ആലപ്പുഴ വഴിയുള്ള വന്ദേഭാരത്‌ എക്സ്‌പ്രസ്‌ ഓടിത്തുടങ്ങിയിട്ട്‌ ഒരുവർഷം തികയുമ്പോൾ വ്യാപകമായ പരാതി. മറ്റ്‌ ട്രെയിൻ യാത്രക്കാരെ ദുരിതത്തിലാക്കിയാണ്‌ വന്ദേഭാരതിന്റെ യാത്രയെന്നാണ്‌ പരാതി. വൈകിട്ട്‌ 4.05ന്‌ തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ യാത്രയാകുന്ന തിരുവനന്തപുരം–- മംഗളൂരു വന്ദേഭാരത്‌ വൈകിട്ട്‌ ആറിന്‌ പുറപ്പെടുന്ന എറണാകുളം–-കായംകുളം പാസഞ്ചർ യാത്രക്കാരെയാണ്‌ ഏറെ പ്രയാസത്തിലാക്കുന്നത്‌. വന്ദേഭാരതിന്‌ കടന്നുപോകാനായി പാസഞ്ചർ ട്രെയിൻ പലസ്ഥങ്ങളിലായി ഒരുമണിക്കൂറിലേറെയാണ്‌ പിടിച്ചിടുന്നത്‌. പരിഹാരം ആവശ്യപ്പെട്ട്‌ യാത്രക്കാർ പ്രക്ഷോഭത്തിന്‌ ഒരുങ്ങുകയാണ്‌.

ഒക്യുപെൻസിയുടെ കാര്യത്തിൽ രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരതാണിത്‌.ശരാശരി  175 ശതമാനമാണ്‌ ഇത്‌. ഒന്നാം സ്ഥാനത്ത്‌ കോട്ടയംവഴിയുള്ള തിരുവനന്തപുരം–-കാസർകോട്‌ വന്ദേഭാരതാണ്‌. 187 ശതമാനമാണ്‌ ഒക്യുപെൻസി. 2023 ഏപ്രിൽ 25 മുതൽ സർവീസ്‌ നടത്തുന്ന വന്ദേഭാരത്‌ കോട്ടയംവഴിയുള്ള മറ്റ്‌ ട്രെയിനുകളുടെ യാത്രക്കാരെ പ്രയാസത്തിലാക്കുകയാണെന്ന പരാതിയും നിലവി
ലുണ്ട്‌.

2023 സെപ്‌തംബർ 24നാണ്‌ കാസർകോട്‌–-തിരുവനന്തപുരം (ആലപ്പുഴ വഴി) റൂട്ടിൽ രണ്ടാം വന്ദേഭാരത്‌ ഓടിത്തുടങ്ങിയത്‌. ഈ വർഷം മാർച്ച്‌ 12നാണ്‌ മംഗളൂരുവിലേക്ക്‌ നീട്ടിയത്‌. ഒക്ടോബർ ആറുവരെ ഈ ട്രെയിനിൽ ചെയർകാറിൽ സീറ്റ്‌ ഒഴിവില്ല. എക്‌സിക്യുട്ടീവ്‌ കോച്ചിൽ  ഒക്ടോബർ 13 വരെ സീറ്റില്ല. ശരാശരി വേഗം 74 കിലോമീറ്റററാണ്‌. രാജ്യത്ത്‌ 66 വന്ദേഭാരത്‌ എക്സ്‌പ്രസുകളാണ്‌ ഓടുന്നത്‌. ഇതരസംസ്ഥാനങ്ങളിൽ ഓടുന്ന 41 എണ്ണത്തിലും പകുതി സീറ്റുകളിലും ആളില്ല.

മൂന്നാം വന്ദേഭാരത്‌ 
ഓടിത്തുടങ്ങിയില്ല
കേരളത്തിന്‌ അനുവദിച്ച മൂന്നാം വന്ദേഭാരത്‌ ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. എറണാകുളം–-ബംഗളൂരു റൂട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓടിച്ചെങ്കിലും പിന്നീട്‌ പിൻവലിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top