തിരുവനന്തപുരം
എറണാകുളം – ബംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്‌പെഷ്യൽ ട്രെയിൻ ജൂലൈ 31 മുതൽ ഓടിത്തുടങ്ങും. ആഴ്ചയിൽ മൂന്ന് ദിവസമാണ് സര്‍വീസ്. ആഗസ്‌ത് 25 വരെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കും ആഗസ്‌ത് ഒന്നുമുതൽ 26 വരെ വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുമായിരിക്കും സർവീസ്. തൃശൂർ, പാലക്കാട്,പോത്തനൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകൾ. പകൽ 12.50 ന് എറണാകുളം സൗത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10 ന് ബംഗളൂരുവിലും രാവിലെ 5.30ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ 2.20 ന് എറണാകുളം സൗത്തിലും എത്തും.
ട്രെയിനുകൾക്ക് അധിക കോച്ച്
തിരക്ക് പരിഗണിച്ച് ഏതാനും ട്രെയിനുകൾക്ക് അധിക കോച്ച് അനുവദിച്ചു. മംഗളൂരു സെൻട്രൽ–-- തിരുവനന്തപുരം മലബാർ എക്‌സ്‌പ്രസിന് (16630) ശനിയാഴ്‌ചയും തിരികെയുള്ള ട്രെയിൻ (16629) ശനി, ഞായർ ദിവസങ്ങളിലും ഒരു സെക്കൻഡ് ക്ലാസ് ജനറൽ കോച്ച് അധികമുണ്ടാകും. തിരുവനന്തപുരം സെൻട്രലിൽനിന്ന് -മംഗളൂരുവിലേക്കുള്ള ഏറനാട് എക്‌സ്‌പ്രസിന് (16606) ശനിയാഴ്‌ചയും തിരികെയുള്ള ട്രെയിൻ (16650) ശനി, ഞായർ ദിവസങ്ങളിലും ഒരു അധിക സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുണ്ടാകും. മംഗളൂരു സെൻട്രൽ–-കന്യാകുമാരി പരശുറാം എക്‌സ്‌പ്രസിന് (16649) ശനിയാഴ്‌ച ഒരു അധിക സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുണ്ടായിരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..