30 October Wednesday

"കനൽ കൊച്ചി' പ്രകാശിപ്പിക്കൽ, 
ചിത്രപ്രദർശനവും നാടകവും

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

കൊച്ചി
ചിത്രപ്രദർശനവും നാടകവും വിവിധ നൃത്ത, സംഗീത പരിപാടികളുമാണ്‌ ഈയാഴ്‌ച ആസ്വാദകരെ കാത്തിരിക്കുന്നത്‌. 22ന്‌ ഡോ. ടി കെ രാമചന്ദ്രൻ അനുസ്‌മരണവും നടക്കും.  അച്യുതമേനോൻ ഹാളിൽ പകൽ 3.30ന്‌ നടക്കുന്ന അനുസ്‌മരണത്തിൽ "അടിയന്തരാവസ്ഥ: -ഒരു സമകാലികവായന' വിഷയത്തിൽ കാളീശ്വരം രാജ്‌ പ്രഭാഷണം നടത്തും. ടി കെ രാമചന്ദ്രൻ അനുസ്‌മരണപ്രഭാഷണം പ്രൊഫ. കെ പി ശങ്കരൻ നിർവഹിക്കും.


ഇരുപത്തിമൂന്നിന്‌ ബാങ്ക്‌ ജീവനക്കാരുടെ സാംസ്‌കാരിക സംഘടന "ബീം' നടത്തുന്ന നാടകം "അവാർഡ്‌' ടിഡിഎം പമ്പ ഹാളിൽ വൈകിട്ട്‌ 6.30ന്‌ നടക്കും. മലപ്പുറം ലിറ്റിൽ എർത്ത്‌ സ്കൂൾ ഓഫ്‌ തിയറ്ററാണ്‌ അവതരണം. 24ന്‌ വൈകിട്ട്‌ 5.30ന്‌ പ്രണത ബുക്‌സിൽ "എഴുത്താൾക്കൂട്ടം' പരിപാടിയിൽ "മലയാളകഥകളിലെ നവഭാവുകത്വം' ചർച്ച ചെയ്യും. യുഎഇയിൽനിന്നുള്ള നാലു കലാകാരന്മാരുടെ ചിത്രപ്രദർശനം "നോട്ട്‌സ്‌ ഫ്രം അനദർ ഷോർ' 26 മുതൽ ആഗസ്‌ത്‌ 28 വരെ ദർബാർ ഹാൾ ആർട്ട്‌ ഗ്യാലറിയിൽ നടക്കും. സമയം പകൽ 11 മുതൽ രാത്രി ഏഴുവരെ.
ഇരുപത്താറുമുതൽ 28 വരെ കൂടിയാട്ടം കലാകാരൻ സൂരജ്‌ നമ്പ്യാർ നയിക്കുന്ന അഭിനയപരിശീലന കളരി "ലോചനം' രാവിലെ 9.30 മുതൽ പകൽ 1.30 വരെ ജനതാ റോഡ്‌ സ്റ്റുഡിയോ ഫോൺ ടിയേരയിൽ നടക്കും.


സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ജോൺ ഫെർണാണ്ടസ്‌ എഴുതിയ "കനൽ കൊച്ചി' നോവൽ 27ന്‌  പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പ്രകാശിപ്പിക്കും. ബോട്ട്‌ ജെട്ടി ടി കെ രാമകൃഷ്‌ണൻ സാംസ്‌കാരിക കേന്ദ്രത്തിൽ വൈകിട്ട്‌ അഞ്ചിനാണ്‌ പരിപാടി. പി ജെ ആന്റണി മെമ്മോറിയൽ ഫൗണ്ടേഷനാണ്‌ പുസ്തകം പ്രസിദ്ധീകരിക്കുന്നത്‌.
27ന്‌ 140ലേറെ ലോകഭാഷകളിൽ മണിക്കൂറുകൾകൊണ്ട്‌ പാട്ടുപാടി റെക്കോഡിട്ട പ്രവാസി മലയാളി ഗായിക സുചേത സതീഷിന്റെ ലൈവ്‌ സംഗീതപരിപാടി വൈകിട്ട്‌ 6.30ന്‌ ഫൈൻ ആർട്‌സ്‌ സൊസൈറ്റി ഹാളിൽ നടക്കും.


വാഷിങ്ടൺ ഉപാസന ഡാൻസ്‌ അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നൃത്തപര്യടനം "നൃത്തായനം: എ സൗത്ത്‌ ഇന്ത്യൻ ഡാൻസ്‌ ടൂർ' ഇരുപത്തേഴിന്‌ വൈകിട്ട്‌ ആറിന്‌ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ അവതരിപ്പിക്കും. എറണാകുളം ശിവക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി 22ന്‌ വൈകിട്ട്‌ 6.30ന്‌ സങ്കീർത്തന ഭജനമണ്ഡലിയുടെ ഭജനാമൃതം, 23ന്‌ നൃത്തസന്ധ്യ, 24ന്‌ രാമായണപ്രഭാഷണം, 25ന്‌ കലാമണ്ഡലം ലക്ഷ്‌മി വിനോദിന്റെ മോഹിനിയാട്ടം, 26ന്‌ അശ്വതി മോഹൻ, ദിപുണ ദീപ്‌തി എന്നിവരുടെ ഭരതനാട്യം, 27ന്‌ ഗൗരീശങ്കരം കലാക്ഷേത്രത്തിന്റെ സോപാനസംഗീതം എന്നിവ അരങ്ങേറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top