തിരുവനന്തപുരം > കരുതലും കൈത്താങ്ങും വർക്കല താലൂക്ക് തല അദാലത്ത് തിങ്കളാഴ്ച വർക്കല എസ്എൻ കോളേജിൽ നടക്കും. രാവിലെ പത്തിന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ മുഖ്യ സാന്നിധ്യമാകും. വി ജോയി എംഎൽഎ അധ്യക്ഷനാകുന്ന ചടങ്ങിൽ അടൂർ പ്രകാശ് എം പി, ഒ എസ് അംബിക എംഎൽഎ എന്നിവർ വിശിഷ്ടാതിഥികൾ ആയി പങ്കെടുക്കും.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വർക്കല മുൻസിപ്പൽ ചെയർമാൻ കെ എം ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, താലൂക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, ജില്ലാ കളക്ടർ അനു കുമാരി, ഡെപ്യൂട്ടി കളക്ടർ ചെറുപുഷ്പ ജ്യോതി എന്നിവരും പങ്കെടുക്കും. വർക്കല താലൂക്ക് അദാലത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിവരെ വരെ 526 അപേക്ഷകളാണ് ലഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..