കോഴിക്കോട്> വയനാടിന് കൈത്താങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിനെ വിമർശിക്കാനുള്ള സമയമല്ല ഇത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകണമെന്നും തങ്ങൾ ആരും നെഗറ്റിവ് ക്യാമ്പയിൻ നടത്തുന്നില്ലെന്നും സതീശൻ പറഞ്ഞു. കോൺഗ്രസ് 100 വീടുകൾ നൽകുമെന്നും സതീശൻ കൂട്ടിചേർത്തു.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കല്ല, പാർടി ഫോറത്തിലേക്കാണ് സംഭവന നൽക്കേണ്ടതെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവനയായി നൽകുമെന്ന് അറിയിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ തീരുമാനം തെറ്റാണെന്നും സുധാരൻ പറഞ്ഞു.
'സർക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോൺഗ്രസ് പാർട്ടിക്ക് പണം സ്വരൂപിക്കാൻ അതിന്റെതായ ഫോറം ഉണ്ട്. പാർടിയുടെ എല്ലാ ഘടകങ്ങളും ഇതു തുടങ്ങിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ കയ്യിൽ കൊണ്ടുകൊടുക്കേണ്ട കാര്യമില്ല. രമേശ് ചെന്നിത്തലയും അതുവഴിയാണ് പണം നൽകേണ്ടത്'- എന്നാണ് സുധാകരൻ പറഞ്ഞത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..